Latest News

ഡോ.എം.ഡി ബല്ലാളിനെ ആദരിച്ചു


തളങ്കര: വര്‍ത്തമാന കാലത്ത് രോഗചികിത്സ പണമുള്ളവനു മാത്രം വിധിക്കപ്പെട്ടതാണെന്നും രോഗികളായ പാവങ്ങള്‍ മരണം കാത്തു കിടക്കുകയേ നിര്‍വൃത്തിയുള്ളുവെന്നും നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല. അത്രക്കും രോഗ ചികിത്സ ഇപ്പോള്‍ ചിലവേറിയതായ് മാറിയിരിക്കുന്നു. ബാങ്കോട് മോറ്റു ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ക്ലബ്ബ് കെട്ടിട ഉദ്ഘാടനവും ഡോ.എം.ഡി ബല്ലാളിനെ ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇത്തരം കാലഘട്ടത്തില്‍ വെറും നാല്പത് രൂപക്ക് രോഗികളെ പരിശോധിക്കുകയും അവര്‍ക്ക് മരുന്നുകള്‍ നല്‍കുകയും ചെയ്യുന്ന ഡോ.ബല്ലാള്‍ സാമൂഹ്യസേവനമാണ് നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആതുര സേവന രംഗത്ത് 30 വര്‍ഷം പിന്നിട്ട് നാടിന്റെ പ്രിയങ്കരനായി മാറിയ ഡോ.എം.ഡി ബല്ലാളിനെ നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല പൊന്നാട അണിയിച്ചു ആദരിച്ചു.
നഗരസഭാ കൗണ്‍സിലര്‍ സുലൈമാന്‍ ഹാജി ബാങ്കോട് അദ്ധ്യക്ഷത വഹിച്ചു. 

കാസര്‍കോട് പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാംഗങ്ങളായ കുഞ്ഞു മൊയ്തീന്‍, നയ്മുന്നിസ, യി.എ.ഷാഫി, അഡ്വ.നാരായണ തെരുവത്ത്, കെ.എ.എം.ബഷീര്‍ വോളിബോള്‍, എരിയാല്‍ ഷരീഫ്, ഷാഫി എ.നെല്ലിക്കുന്ന്, മുനീര്‍ ബാങ്കോട്, ഗണേഷ് കോളാര്‍, ഉമൈര്‍ ബാങ്കോട്, ഇബ്രാഹിം ബാങ്കോട്, ഷരീഫ ടിച്ചര്‍, ഗിരിജാ ബല്ലാള്‍, ക്ലബ്ബ് ഭാരവാഹികളായ മുഹമ്മദ് ഷാഹിദ്, കബീര്‍ എ.എം., ഫിറോസ്, മുഹമ്മദ് ഷാഫീഖ്, മുഹമ്മദ് റഫീഖ്, അബ്ദുല്‍ ഫവായിസ്, അസ്‌റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂനുസ് തളങ്കര സ്വാഗതവും കബീര്‍ നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.