Latest News

സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു പീഡനം: ഇടനിലക്കാരി റിമാന്‍ഡില്‍; എട്ടുപേര്‍ കസ്റ്റഡിയില്‍

പേരാമ്പ്ര: സ്‌കൂള്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച പെണ്‍വാണിഭസംഘത്തിലെ മുഖ്യകണ്ണിയായ ഇടനിലക്കാരി നെല്ല്യോട്ടുകണ്ടി സറീന(30)യെ കോഴിക്കോട് സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. പെണ്‍വാണിഭസംഘത്തിലെ എട്ടുപേര്‍ പോലിസ് കസ്റ്റഡിയിലുണ്ട്.

സെക്‌സ് റാക്കറ്റിന്റെ കെണിയില്‍ കുടുങ്ങി രണ്ടുമാസം മുമ്പ് പടത്തുകടവ് ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയിരുന്നു. ഒറ്റക്കണ്ടം പടത്തുകടവ് ഹോളി ഫാമിലി സ്‌കൂളിലെ പത്തോളം വിദ്യാര്‍ഥിനികള്‍ വലയില്‍ വീണതായാണ് പോലിസിനു ലഭിച്ച വിവരം.
ഇതിലുള്‍പ്പെട്ട ഒരു പെണ്‍കുട്ടി ആത്മഹത്യക്കു ശ്രമിച്ചപ്പോള്‍ എഴുതിയ കത്തിലൂടെ സംഭവം പുറത്തറിയുകയായിരുന്നു. 

ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ പെണ്‍കുട്ടിയുടെ ഡയറിയില്‍നിന്നു ലഭിച്ചത്. സമ്പന്നരായ ചിലര്‍ക്കു വഴങ്ങി അസാന്മാര്‍ഗികപ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന പന്തിരിക്കരയിലെ കുളപ്പറമ്പില്‍ സറീനയെ ഉപയോഗിച്ചാണ് സെക്‌സ് റാക്കറ്റ് വിദ്യാര്‍ഥിനികളെ വലവീശിയതെന്നു പോലിസ് പറഞ്ഞു. കുട്ടികളെ മുതുകാട്, ജാനകിക്കാട് ഭാഗങ്ങളില്‍ പ്രലോഭിപ്പിച്ചെത്തിച്ചു പീഡനം നടത്തുകയായിരുന്നു.
നിര്‍ധനരായ പെണ്‍കുട്ടികളെ മൊബൈല്‍ ഫോണും വിലകൂടിയ ചുരിദാറുകളും പണവും നല്‍കിയാണു സറീന വലയിലാക്കിയത്. കുട്ടികളെ കോഴിക്കോട് ബീച്ചിലും മറ്റു വിവിധ സ്ഥലങ്ങളിലും എത്തിച്ച് രഹസ്യമായി പീഡിപ്പിച്ചതായും പുറത്തായിട്ടുണ്ട്. ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടിയുടെ പിതാവ് രണ്ടാഴ്ച മുമ്പ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താതെ പോലിസ് പ്രതികള്‍ക്കു വിദേശത്തേക്കു കടക്കാന്‍ അവസരമൊരുക്കിയതായി ആരോപണമുയര്‍ന്നിട്ടുണ്ട്. 

കേസ് അന്വേഷിക്കുന്ന നാദാപുരം ഡിവൈ.എസ്.പി. വി പി സുരേന്ദ്രന്‍ എട്ടുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പെരുവണ്ണാമൂഴി പന്തിരിക്കര കേന്ദ്രീകരിച്ചു നടന്ന സംഭവത്തിലെ പ്രതികളെ സംരക്ഷിക്കാന്‍ ഗൂഢനീക്കം നടക്കുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ഡി.വൈ.എഫ്.ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും പെരുവണ്ണാമൂഴി പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ഡിവൈ.എസ്.പിയെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്ന് എസ്.ഡി.പി.ഐ. മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.