കുണ്ടംകുഴി: ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മൂന്നര വയസുകാരന്‍ മരിച്ചു. കുണ്ടംകുഴി തുമ്പടുക്കത്തെ ശിവപ്രസാദ്- ദയകുമാരി ദമ്പതികളുടെ മകന്‍ ആദി ആണ് മരിച്ചത്.[www.malabarflash.com]
വെള്ളിയാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് സംഭവം. ഏകസഹോദരിയുമായി ദീക്ഷയ്‌ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ പൊട്ടിയ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
വീട്ടുകാര്‍ ഉടന്‍ തന്നെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കുണ്ടംകുഴിയിലെ ക്ലിനിക്കിലും പിന്നീട് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വീട്ടുകാര്‍ ഉടന്‍ തന്നെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കുണ്ടംകുഴിയിലെ ക്ലിനിക്കിലും പിന്നീട് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
No comments:
Post a Comment