തൃക്കരിപ്പൂര്‍: ഭര്‍ത്താവിന്റെ സുഹൃത്തിനോടൊപ്പം ഒളിച്ചോടിയ യുവതി വിവാഹിതയായി തിരിച്ചെത്തി. പടന്ന മാച്ചിക്കാട്ടെ സന്തോഷിന്റെ ഭാര്യ ടി നളിനി (38)യാണ് കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ സുഹൃത്ത് രമേശനോടൊപ്പം ഒളിച്ചോടിയത്.[www.malabarflash.com]
തൃക്കരിപ്പൂരിലെ ആശുപത്രിയിലേക്കാണെന്ന പറഞ്ഞ് പോയ യുവതി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ചന്തേര പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിനിടയിലാണ് വെളളിയാഴ്ച ഉച്ചയോടെ യുവതി ചന്തേര പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്ത് താന്‍ രമേശനോടൊപ്പം പോയതാണെന്നും തങ്ങള്‍ വിവാഹിതരായെന്നും അറിയിച്ചത്. തെങ്ങുകയറ്റ തൊഴിലാളിയാണ് സന്തോഷ്.
No comments:
Post a Comment