Latest News

കണ്ണന്‍ പാട്ടാളിസ്മാരക കഥകളി ട്രസ്റ്റ് ഉദ്ഘാടനംചെയ്തു


ഉദുമ: വടക്കന്‍ കേരളത്തില്‍ കഥകളിക്ക് പ്രചാരംനല്കിയ അഭിനേതാവും നാട്യശാസ്ത്രകാരനുമായ നാട്യരത്‌നം കണ്ണന്‍ പാട്ടാളിയുടെ സ്മരണയില്‍ കഥകളി ട്രസ്റ്റ് ഉദ്ഘാടനംചെയ്തു. കഥകളിയെ സ്‌നേഹിക്കുന്നവരുടെയും ശിഷ്യരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ പാലക്കുന്ന് ബേക്കല്‍ പാലസില്‍ വാദ്യകലാകാരന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ഉദ്ഘാടനംചെയ്തു.

ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എ.എം.ശ്രീധരന്‍ അധ്യക്ഷനായിരുന്നു. പി.കരുണാകരന്‍ എം.പി. മുഖ്യാതിഥിയായിരുന്നു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ലോഗോ പ്രകാശനംചെയ്തു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. സുവനീര്‍ പ്രകാശനംചെയ്തു. സദനം ബാലകൃഷ്ണന്‍ സുവനീര്‍ ഏറ്റുവാങ്ങി. ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി മൂന്നുതവണ കഥകളിക്ക് ഒന്നാംസമ്മാനം നേടിയ എ.കെ.നീതുവിനെ ആദരിച്ചു. മഹാത്മാഗാന്ധി സര്‍വകലാശാലാ പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ ഉപഹാരംനല്കി. എം.എ.റഹ്മാന്‍ വിശിഷ്ടാതിഥിയായിരുന്നു.

മുന്‍ എം.എല്‍.എ. കെ.വി.കുഞ്ഞിരാമന്‍, കെ.കസ്തൂരി, കുന്നൂച്ചി കുഞ്ഞിരാമന്‍, എം.കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍, തച്ചങ്ങാട് ബാലകൃഷ്ണന്‍, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, കാര്‍ത്ത്യായനിയമ്മ എന്നിവര്‍ സംസാരിച്ചു. സന്തോഷ് പനയാല്‍ സ്വാഗതവും ഉദയഭാനു നന്ദിയും പറഞ്ഞു. മോഹനന്‍ പനയാലിന്റെ നേതൃത്വത്തിലുള്ള കേളികൊട്ടും വെള്ളോറ സുന്ദര കലാകേന്ദ്രത്തിന്റെ ദുര്യോധനവധം കഥകളിയും അരങ്ങേറി.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.