കൊച്ചി:കണ്ണൂര്‍ ഫസല്‍ കൊലക്കേസിലെ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഹൈക്കോടതി വ്യാഴാഴ്ച ജാമ്യം നല്‍കി. ഇരുവരും സിപിഎമ്മിലെ പ്രാദേശിക നേതാക്കളാണ്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങിയ പ്രതികള്‍ ജാമ്യമില്ലാതെ ഇതുവരെ സബ്ജയിലില്‍ കഴിയുകയായിരുന്നു. പ്രതികള്‍ കോടതിയുടെ അനുമതി ഇല്ലാതെ എറണാകുളം വിട്ടുപോകരുതെന്നും താമസിക്കുന്നത് എവിടെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും ഹൈക്കോടതി വ്യവസ്ഥ ചെയ്തു.
ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് സിബിഐ ഏറ്റെടുത്തത്. പ്രതികള്‍ക്ക് കഴിഞ്ഞ ജൂണില്‍ കുറ്റപത്രം ഫയല്‍ നല്‍കിയിരുന്നു.
2006 ഒക്‌ടോബറില്‍ ഫസല്‍ എന്ന എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടു. സിപിഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍ഡിഎഫില്‍ ചേര്‍ന്നതാണ് സിപിഎമ്മുകാരെ പ്രകോപിപ്പിച്ചത്. പ്രതികള്‍ മാര്‍ക്‌സിസ്റ്റ്കാരും മാര്‍ക്‌സിസ്റ്റ് അനുഭാവികളുമാണ്. കൊടി സുനി ഉള്‍പ്പെടെ എട്ട് പേരെയാണ് കൊലക്കേസില്‍ പ്രതികളാക്കിയിട്ടുള്ളത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment