കോഴിക്കോട്ട് 'മുഖ്യധാര' മാസികയുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ അങ്ങിങ്ങായി അരങ്ങേറുന്ന വര്‍ഗീയസംഘര്‍ഷങ്ങള്‍ യാദൃച്ഛികമല്ല. നരേന്ദ്രമോദിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ബി.ജെ.പി. പ്രഖ്യാപിച്ചതിനുപിന്നാലെയാണ് അക്രമങ്ങള്‍ നടക്കുന്നത്. മതേതരശക്തികള്‍ ഒറ്റക്കെട്ടായി അണിനിരന്ന് വേണം ഈ വെല്ലുവിളിയെ നേരിടാന്‍. വര്‍ഗീയതയാണ് തീവ്രവാദത്തിന് വിത്തുപാകുന്നത്.
ഹിന്ദുത്വ, മുസ്‌ലിംതീവ്രവാദം ശക്തിപ്പെടുമ്പോള്‍ ഇതിനെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ ഭരണകൂടത്തിന് മുന്‍വിധിയുണ്ട്. തീവ്രവാദത്തെ ചെറുക്കുന്നതിന്റെ പേരില്‍ രാജ്യത്ത് നൂറുകണക്കിന് മുസ്‌ലിംചെറുപ്പക്കാരെ വിചാരണയില്ലാതെ ജയിലലടച്ചിട്ടുണ്ട്. ഇവരില്‍പലരും നിരപരാധികളാണെന്നു കണ്ട് കോടതി പിന്നീട് വെറുതെ വിട്ടയച്ചു. പൗരാവകാശം ലംഘിക്കുന്ന യു.എ.പി.എ. നിയമം പിന്‍വലിക്കണമെന്നും കാരാട്ട് ആവശ്യപ്പെട്ടു.
ഗുജറാത്ത് കലാപത്തിലെ ഇര കുത്തുബുദ്ദീന്‍ അന്‍സാരി മാസികയുടെ ആദ്യപ്രതി ഏറ്റുവാങ്ങി. ഗുജറാത്ത് കലാപത്തില്‍ താനുള്‍പ്പെടെയുള്ള മുസ്‌ലിങ്ങളെ വേട്ടയാടിയതും സംരക്ഷിച്ചതും ഹിന്ദുക്കളാണെന്ന് തന്റെ അനുഭവം വിവരിച്ച് കുത്തുബുദ്ദീന്‍ പറഞ്ഞു. റഹ്മത്ത്‌നഗറിലെ തന്റെ ഒന്നാംനിലയിലുള്ള വീട്ടിനുതാഴെയുള്ള വര്‍ക്ക്‌ഷോപ്പിന് തീയിട്ടത് ഹിന്ദുത്വവാദികളാണ്. ഇവിടന്ന് സഹായം അഭ്യര്‍ഥിച്ച് ആര്‍ത്തുവിളിക്കുന്ന ചിത്രത്തിലൂടെയാണ് തന്നെ ലോകം അറിയുന്നത്. പിന്നീട് ദ്രുതകര്‍മസേന എത്തി തന്നെയും കുടുംബത്തെയും സമീപമുള്ള ക്യാമ്പില്‍ എത്തിച്ചു.
'അവിടെവെച്ച് എന്റെ കുട്ടിക്ക് പാല്‍ നല്‍കിയത് ഹിന്ദുസഹോദരങ്ങളാണ്. മനുഷ്യനെ സ്‌നേഹിക്കാന്‍ മാത്രമാണ് ഹിന്ദുമതം പഠിപ്പിക്കുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. രാഷ്ട്രീയക്കാരാണ് നമ്മളെ ഹിന്ദുക്കളും മുസ്‌ലിങ്ങളുമായി ഭിന്നിപ്പിക്കുന്നത്. ഗുജറാത്തില്‍ കലാപത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ നരേന്ദ്രമോദിയുടെ കൈയിലാണ്'-കുത്തുബുദ്ദീന്‍ പറഞ്ഞു.
സി.പി.എം. സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. മുഖ്യധാരയുടെ ചീഫ്എഡിറ്റര്‍ ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ., പി. വത്സല, പാലോളി മുഹമ്മദ്കുട്ടി, ഷബ്‌നം ഹശ്മി, സ്വാഗതസംഘം ജനറല്‍കണ്‍വീനര്‍ കെ.ടി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.
'ന്യൂനപക്ഷം -മതേതരത്വം, വര്‍ഗീയഫാസിസം' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഷബ്‌നം ഹശ്മി ഉദ്ഘാടനംചെയ്തു. ഡോ. കെ.കെ. ഉസ്മാന്‍, ഡോ. ഖദീജാമുംതാസ്, ഡോ. ടി. ജമാല്‍മുഹമ്മദ്, സി.കെ. അബ്ദുള്‍അസീസ്, പ്രൊഫ. എ.പി. അബ്ദുള്‍വഹാബ്, ഡോ. ഹുസൈന്‍ രണ്ടത്താണി, അലിഅബ്ദുള്ള, പ്രൊഫ. ബഷീര്‍ മാണിയങ്കുളം, ജാഫര്‍ അത്തോളി, മുക്താര്‍മുഹമ്മദ്, സഹീദ്‌റൂമി, ഡോ. ഫസല്‍ഗഫൂര്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. എളമരം കീരം എം.എല്‍.എ. ഉപസംഹാരപ്രസംഗം നടത്തി. എം. മെഹബൂബ് നന്ദി പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,


No comments:
Post a Comment