ന്യൂഡല്‍ഹി: സോണി ടി.വിയില്‍ അമിതാഭ് ബച്ചന് അവതരിപ്പിക്കുന്ന കോന്‍ ബനേഗാ ക്രോര്‍പതി (ആരാകും കോടിപതി)യുടെ ഏഴാമത് സീസണില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഫിറോസ് ഫാത്തിമയ്ക്ക് ഒരുകോടി. പരിപാടിയുടെ ഫൈനല്‍ ഞായറാഴ്ചയാണ് സംപ്രേഷണം ചെയ്യുക.
സഹാറന്പൂരിന് സമീപത്തെ സന്സാര്പൂരിലെ ദരിദ്രകുടുംബത്തില്‍ നിന്നുള്ള 22കാരിയാണു ഫാത്തിമ. ഏഴാമത് സീസണില്‍ ഒരു കോടി നേടുന്ന ആദ്യ വനിതകൂടിയാണിവര്.
രണ്ടുവര്‍ഷം മുമ്പ് പിതാവ് മരിച്ചു. തുടര്‍ന്ന് സാമ്പത്തികപ്രയാസം കാരണം ഉന്നത പഠനം പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്നു. ഇളയ സഹോദരിയുടെ കോളജ് പഠനവും കൂടി കുടുംബത്തിനു താങ്ങാനാവാത്തതിനാല്‍ ഫാത്തിമ വഴിമാറിക്കൊടുക്കുകയായിരുന്നു.
രണ്ടുവര്‍ഷം മുമ്പ് പിതാവ് മരിച്ചു. തുടര്‍ന്ന് സാമ്പത്തികപ്രയാസം കാരണം ഉന്നത പഠനം പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്നു. ഇളയ സഹോദരിയുടെ കോളജ് പഠനവും കൂടി കുടുംബത്തിനു താങ്ങാനാവാത്തതിനാല്‍ ഫാത്തിമ വഴിമാറിക്കൊടുക്കുകയായിരുന്നു.
പിതാവിന്റെ ഹൃദയശസ്ത്രക്രിയക്കുവേണ്ടി കടം വാങ്ങിയ 12 ലക്ഷം രൂപ സമ്മാനത്തുകയില്‍ നിന്നു തിരിച്ചടയ്ക്കാമല്ലോ എന്ന ആശ്വാസത്തിലാണു ഫാത്തിമയിപ്പോള്‍. ഫാത്തിമയും സഹോദരിയും മാതാവുമടങ്ങുന്നതാണു കുടുംബം.
തങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാതിരുന്ന ഗ്രാമവാസികള്‍ പണം കൈയില്വന്നപ്പോഴേക്കും എത്രപെട്ടെന്നാണു മാറിയതെന്നു ഫാത്തിമ അദ്ഭുതപ്പെടുന്നു. നേരത്തെ തങ്ങളുടെ സ്ഥലം പിടിച്ചെടുക്കാനും മറ്റുരീതിയില്‍ ശല്യപ്പെടുത്താനും ശ്രമിച്ചിരുന്നവര്‍ ഇപ്പോള്‍ ബഹുമാനപൂര്‍വം മാഡം എന്നു വിളിക്കുന്നതായി ഫാത്തിമ പറയുന്നു. കിട്ടുന്ന തുക ഉപയോഗിച്ച് ആധുനിക ഉപകരണങ്ങള്‍ വാങ്ങി തങ്ങളുടെ കൃഷി മെച്ചപ്പെടുത്താനാണു കുടുംബത്തിന്റെ പദ്ധതി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment