പ്രത്യേക അന്വേഷണ സംഘത്തെക്കുറിച്ചുള്ള പരാതി പറയാനും വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള പരാതി നല്‍കാനാണു പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിയെ കാണാനെത്തിയത്.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായി ബന്ധപ്പെട്ടു മുന്‍കൂട്ടി സമയം വാങ്ങിയാണു രാവിലെ ആറിനു തന്നെ ഗസ്റ്റ്ഹൗസിലെത്തിയത്. ഗസ്റ്റ്ഹൗസില്‍ നിന്ന് ജനസമ്പര്‍ക്ക പരിപാടിക്കായി മുഖ്യമന്ത്രി ഇറങ്ങുംമുമ്പു കണ്ടു പരാതി നല്‍കാമെന്നായിരുന്നു അറിയിച്ചിരുന്നത്.

ഏഴു മണിക്കു മുമ്പ് മുഖ്യമന്ത്രിയെ കാണാമെന്നു പറഞ്ഞതോടെ പുലര്‍ച്ചെ അഞ്ചോടെയാണ് പെണ്‍കുട്ടിയുടെ മാതാവ് പന്തിരിക്കരയില്‍ നിന്നും കോഴിക്കോട്ടേക്കു തിരിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഗസ്റ്റ് ഹൗസിലെ പോലിസ് ഉദ്യോഗസ്ഥര്‍ പരാതി നോക്കിയ ശേഷം മുഖ്യമന്ത്രിയെ കാണുന്നതു തടയുകയായിരുന്നു.
സുരക്ഷാകാരണങ്ങളാല്‍ ഗസ്റ്റ് ഹൗസില്‍ വച്ച് കാണാനാവില്ലെന്ന് ഇവര്‍ അറിയിച്ചു. ഇതോടെ ഒരു മണിക്കൂറിലേറെ കാത്തുനിന്ന ശേഷം ഇവര്‍ നാട്ടിലേക്കു മടങ്ങുകയായിരുന്നു. എന്നാല്‍ അടുത്തദിവസം മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി നല്‍കാന്‍ അവസരമൊരുക്കാമെന്നു കോ ണ്‍ഗ്രസ് നേതാക്കള്‍ ഇവരെ അറിയിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment