മുംബൈ: മദ്യപിച്ചു ലക്കുകെട്ട പ്രമുഖ സീരിയല്‍ നടനും സംഘവും അലക്ഷ്യമായി ഓടിച്ച കാറിനടിയില്‍പ്പെട്ട് മുംബൈ നഗരത്തില്‍ ഇളനീര്‍ കച്ചവടം ചെയ്യുന്ന മലയാളി ദാരുണമായി കൊല്ലപ്പെട്ടു.
ജുഹു ബീച്ചിനു സമീപം വര്‍ഷങ്ങളായി വഴിയരികില്‍ ഇളനീര്‍ വില്‍ക്കുന്ന തൃശൂര്‍ ചാവക്കാട് വലിയതോട്ടാപ്പില്‍ വീട്ടില്‍ മുഹമ്മദ്കുഞ്ഞി-ബീഫാത്തു ദമ്പതികളുടെ മകന്‍ അബ്ദുല്‍ റഷീദ് (50) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം. ഇദ്ദേഹം സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.
ഇദ്ദേഹത്തിന്റെ കട പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. സീരിയല്‍ നടന്‍ രിഷബ് ജുനേജയുടേതാണ് കാറാണ് അപകടമുണ്ടാക്കിയത്. നടനെക്കൂടാതെ മൂന്നു സ്ത്രീകളും ഒരു പുരുഷനും വാഹനത്തില്‍ ഉണ്ടായിരുന്നതായി, അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട, തൊട്ടടുത്തു കട നടത്തുന്ന പാലക്കല്‍ മനാഫ് പറഞ്ഞു. ഇദ്ദേഹത്തിനു നിസ്സാര പരിക്കുണ്ട്. പ്രമുഖ നടന്‍ മദ്യപിച്ച് അപകടം സൃഷ്ടിച്ചത് ടി.വി-9 അടക്കം ഹിന്ദി ചാനലുകള്‍ വലിയ വാര്‍ത്തയാക്കി. 35 വര്‍ഷത്തോളമായി റഷീദ് ജുഹു ബീച്ചില്‍ ഇളനീര്‍ വ്യാപാരം നടത്തുന്നു. ഇവിടെ ഇളനീര്‍ കച്ചവടത്തിനു ലൈസന്‍സുള്ള മലയാളികളില്‍ ഉള്‍പ്പെട്ട നിരവധി ചാവക്കാട് സ്വദേശികളില്‍ ഒരാളായിരുന്നു. കച്ചവടസ്ഥാപനത്തോടു ചേര്‍ന്നാണു മിക്കവരും കിടന്നുറങ്ങുന്നത്. ഉറങ്ങുന്നതിനിടെയാണ് റഷീദ് കൊല്ലപ്പെട്ടത്. അഞ്ചു പേരെ പോലിസ് അറസ്റ്റ് ചെയ്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കു കേസെടുത്ത് അന്വേഷിച്ചുവരുന്നതായി സാന്താക്രൂസ് പോലിസ് സീനിയര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ചവാന്‍ അറിയിച്ചു. നടനും സംഘവും മദ്യപിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
വിവരമറിഞ്ഞു നിരവധി മലയാളികള്‍ അപകടസ്ഥലത്തും കൂപ്പര്‍ ആശുപത്രിയിലും തടിച്ചുകൂടി. മുംബൈ കേരള മുസ്‌ലിം ജമാഅത്ത് പ്രതിനിധികളായ സി എച്ച് അബ്ദുറഹ്മാന്‍, റസാഖ്, അബ്ദുല്ല മലബാരി, കെ പി അമാനുല്ല ബംബ്രാനി, ഖാലിദ് ഹംസ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഭാര്യ റസിയ. മക്കള്‍: ബിലാല്‍, സുഹ്‌റാബി, നിഷമ (മൂവരും വിദ്യാര്‍ഥികള്‍).

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment