Latest News

തന്നെ അപമാനിച്ചത് പീതാംബരകുറുപ്പ് തന്നെയാണെന്ന് ശ്വേതാമേനോന്‍


തിരുവനന്തപുരം: കൊല്ലം പ്രസിഡന്‍ഷ്യല്‍ ട്രോഫി വള്ളം കളിക്കിടെ തന്നെ ശാരീരികമായി അപമാനിച്ചത് പീതാംബരബരകുറുപ്പ് തന്നെയാണെന്ന് നടി ശ്വേതാമേനോന്‍. ഒരു ചാനലിലാണ് ശ്വേത ഇക്കാര്യം ആദ്യമായി വെളിപ്പെടുത്തിയത്.

വെള്ളിയാഴ്ച വൈകിട്ടു മുതല്‍ ശ്വേതയ്ക്കു പിറകിലുള്ള പീതാംബരകുറിപ്പിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ കാണിച്ചു തുടങ്ങിയിരുന്നെങ്കിലും പേരു പറയാന്‍ ശ്വേത തയ്യാറായിരുന്നില്ല. ശനിയാഴ്ച രാവിലെ ഇന്നസെന്റുമായുള്ള ഫോണ്‍ സംഭാഷണത്തിനുശേഷമാണ് ശ്വേത പേരു പറഞ്ഞിരിക്കുന്നത്.

ശ്വേത തന്നെ അപമാനിച്ച ആളുടെ പേര്‍ തുറന്നു പറയണമെന്ന് ഇന്നസെന്റ് പറഞ്ഞിരുന്നു. സംഭവത്തിന്റെ പേരില്‍ ആരുടെ പേരിലും ഇതുവരെ കേസെടുത്തിട്ടില്ല. അതേസമയം സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുമെന്ന് കമ്മീഷന്‍ അംഗം ലിസി ജോസ് പറഞ്ഞു.

ശ്വേതയെ അപമാനിച്ച സംഭവം മാധ്യമങ്ങള്‍ മുഴുവന്‍ കാണിച്ചുകൊണ്ടിരിക്കെ പോലീസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.