പിടിയിലായ യുവാവിന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ള തുന്നല്‍ക്കടയില്‍ വസ്ത്രങ്ങള്‍ തുന്നാന്‍ കൊടുക്കുന്നതിനായി എത്തുന്ന സ്ത്രീകളുടെ നഗ്നചിത്രങ്ങളാണ് ഇയാള്‍ രഹസ്യമായി ഒളിപ്പിച്ചുവെച്ച വെബ് ക്യാമറിയില്‍ പകര്‍ത്തിയത്. വസ്ത്രങ്ങള്‍ തുന്നുന്നതിന് അളവെടുക്കുന്നതിനുള്ള മുറിയിലാണ് കംപ്യൂട്ടറിനോടു ചേര്‍ന്ന് വെബ് ക്യാമറ രഹസ്യമായി ഒളിപ്പിച്ചുവെച്ചിരുന്നത്.
സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവാവ് ഈ നഗ്നചിത്രങ്ങള്‍ കൂട്ടുകാരെ കാണിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ നാട്ടുകാര്‍ ഇയാളെ പിടികൂടി കൈകാര്യം ചെയ്ത ശേഷം പോലീസില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ വിയ്യൂര്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് തുന്നല്‍ക്കടയില്‍ നടത്തിയ റെയ്ഡില്‍ വെബ് ക്യാമറയും കംപ്യൂട്ടറും പിടിച്ചെടുക്കുയും ചെയ്തു.
വീട്ടമ്മമാരും കോളജ് വിദ്യാര്‍ഥിനികളുമടക്കം നിരവധി സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ ഇയാളുടെ വെബ് ക്യാമറയില്‍ നിന്നും കണ്ടെത്തി. 52 ഓളം ക്ലിപ്പിംഗുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിയ്യൂര്‍ പോലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Camera, Police, Case, Photo


No comments:
Post a Comment