Latest News

മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ പീഡിപ്പിക്കാന്‍ ശ്രമം; ഡ്രൈവര്‍ അറസ്റ്റില്‍

ബദിയഡുക്ക: പിതാവിനും സഹോദരിക്കുമൊപ്പം ഉത്സവത്തിനെത്തിയ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കുമ്പഡാജെ ആനപ്പാറയിലെ സുലൈമാന്‍(50) ബദിയഡുക്ക പോലീസ് അറസ്റ്റുചെയ്തു.

മദ്യം ആവശ്യപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനോട് മദ്യം ഓട്ടോയിലുള്ളതായും ഗ്ലാസും സോഡയും വേണമെന്ന് പറഞ്ഞ് കടയിലേക്കയച്ചു. മറ്റൊരു കുട്ടിയെ കടലവാങ്ങാനായും വിട്ടു. ഈസമയം ഓട്ടോയില്‍ തനിച്ചായ എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

എസ്.എം.എസ് ഡി.വൈ.എസ്.പി. ഹരീഷ് ചന്ദ്ര നായിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സുലൈമാനെ അറസ്റ്റ് ചെയ്തത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.