പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ മറുപുത്തരി ഉത്സവത്തിന് ധനു സംക്രമ നാളായ തിങ്കളാഴ്ച്ച കുലകൊത്തലും ചൊവ്വാഴ്ച്ച നാൾകുറിക്കലും നടന്നു.[www.malabarflash.com]
20 ന് രാത്രി 9 ന് ഭണ്ഡാരവീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നെള്ളത്ത് പുറപ്പെടും. 9.30 ന് ഭരണ സമിതിയും ഭഗവതി സേവാസംഘവും സഹകരിച്ച് കരിമരുന്ന് പ്രയോഗം. 10ന് സ്കൂൾ കലോത്സവ പ്രതിഭകൾ അവതരിപ്പിക്കുന്ന നൃത്തോൽസവം. പുലർച്ചെ 4.30ന് മറുപുത്തരി താലവും കലശവും എഴുന്നള്ളത്തും നടത്തി താലപ്പൊലി സമർപ്പിക്കും.
21ന് രാവിലെ 7.30ന് ഉത്സവബലിയും പകൽ രണ്ടുമണിക്ക് എഴുന്നള്ളത്തും തുടർന്ന് ക്ഷേത്ര കർമ്മികളുടെ കല്ലൊപ്പിക്കലിന് ശേഷം മൂന്ന് മണിക്ക് നടക്കുന്ന സവിശേഷ ചടങ്ങായ തേങ്ങയേറ് കാണാൻ നൂറുകണക്കിനാളുകൾ ക്ഷേത്രത്തിലെത്തും.
തൃക്കണ്ണാടപ്പന്റെ പാദം കുളിർപ്പിക്കാനാണ് ഈ ചടങ്ങെന്നാണ് വിശ്വാസം.
5ന് ഭണ്ഡാര വീട്ടിലേക്കുള്ള തിരിച്ചെഴുന്നുള്ളത്തോടെ സമാപനം. തുടർന്ന് ഭണ്ഡാരവീട്ടിൽ മറുപുത്തരി സദ്യയുമുണ്ടാകും.
No comments:
Post a Comment