Latest News

'ഒരുമ'യുടെ പ്രവര്‍ത്തനങ്ങള്‍ യുവ സമൂഹത്തിന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കുന്നു: നസീമ ടീച്ചര്‍


ചിത്താരി: യുവജന സംഘടനാ അജണ്ടകളിലെ പതിവു പഴഞ്ചന്‍ ചേരുവകള്‍ പാടെ നിരാകരിച്ച് തനതു ശൈലിയിലൂടെ സാമൂഹിക പ്രക്രിയയില്‍ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച് മുന്നേറുന്ന ഒരുമ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ഫൌണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ യുവ സമൂഹത്തിന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കുന്നുവെന്ന് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍ പറഞ്ഞു. 

വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരീക ജീവകാരുണ്യ മേഖലകളില്‍ ഒരുമ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നത്തേക്കും ഓര്‍ത്തുവെക്കാന്‍ പാകത്തിലുള്ള നന്മയുടെ കുറെ വീണ്ടെടുപ്പുകളാണെന്നും നസീമ ടീച്ചര്‍ പറഞ്ഞു. ഒരുമ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സൗത്ത് ചിത്താരി ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ സംഘടിപ്പിച്ച ആധാര്‍ രജിസ്‌ട്രേഷന്‍ ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. 

ഒരുമ ഫൗണ്ടേഷന്‍ പ്രസിഡന്റ് യൂറോ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. അന്‍വര്‍ എം.കെ. സ്വാഗതം പറഞ്ഞു. ഹാറൂണ്‍ ചിത്താരി , നബീല്‍ ബടക്കന്‍ , ഇഖ്ബാല്‍ എം.ജി, അന്‍സാര്‍ മാട്ടുമ്മല്‍, ഉസാമത്ത് ചിത്താരി, അമീര്‍ മുബാറക്ക്, കബീര്‍ കൊവ്വല്‍ എന്നിവര്‍ പ്രസംഗിച്ചു. ജംഷീദ് കുന്നുമ്മല്‍, അനീസ് ചിത്താരി, മുര്ഷിദ് സി.കെ, ഇര്‍ഷാദ് സി.കെ, ഷഫീഖ് ചിത്താരി , റഹീസ് ചിത്താരി, റഷീദ്, ഹംറാസ്, അസ്ലം എന്നിവര്‍ ക്യാപിന് നേത്രത്വം നല്‍കി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.