ന്യൂഡല്‍ഹി: 18 വയസ്സു തികയാത്ത സ്ത്രീയും 21 തികയാത്ത പുരുഷനും തമ്മിലുള്ള വിവാഹം പ്രമാണപരമല്ലെങ്കിലും സാധുതയുള്ളത് 15 വയസു തികഞ്ഞ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി.
ശൈശവ വിവാഹ നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ഇവരുടെ കാര്യത്തില്‍ ബാധകമല്ലെന്നും ജഡ്ജ് സവിതാ റാവു വിധിച്ചു. ശൈശവ വിവാഹ നിരോധന നിയമപ്രകാരം അറസ്റ്റു ചെയ്ത യുവാവിനെ വിട്ടയച്ചുകൊണ്ടാണ് കോടതി വിധി.
18 വയസു തികയാത്ത സ്ത്രീയും 21 വയസു തികയാത്ത പുരുഷനും തമ്മിലുള്ള വിവാഹം പ്രമാണപരമല്ലെങ്കിലും സാധുതയുള്ളതാണെന്ന് കോടതി വിധിച്ചു. ശൈശവ വിവാഹ നിരോധന നിയമം നടപ്പാക്കുന്നത് രാജ്യത്ത് കര്‍ശനമാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തുള്ള പശ്ചാത്തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ് കോടതി വിധി.
18 വയസു തികയാത്ത സ്ത്രീയും 21 വയസു തികയാത്ത പുരുഷനുമാണ് ഇന്ത്യയില്‍ നിയമപ്രകാരം ശൈശവ വിവാഹ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നത്. അത്തരം വിവാഹ ബന്ധങ്ങള്‍ കുറ്റകരമാണെന്നും അതില്‍ ഉള്‍പ്പെടുന്നവരും അവരുടെ രക്ഷിതാക്കളും ജയില്‍ശിക്ഷ നേരിടേണ്ടിവരുമെന്നുമാണ് നിയമം വ്യക്തമാക്കുന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പെണ്‍കുട്ടിയുടെ പ്രായം 16 വയസിനു താഴെയാണെങ്കില്‍ അവളുടെ സമ്മതം അപ്രസക്തമാണെന്നാണ് നിയമം പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, എന്നാല്‍ 15 വയസിനു മുകളിലുള്ള പെണ്‍കുട്ടി സ്വയം സന്നദ്ധയായാണ് ജീവിത പങ്കാളിയുമായി ബന്ധം പുലര്‍ത്തിയതെങ്കില്‍ പൊതു നിയമം അവരുടെ കാര്യത്തില്‍ ബാധകമല്ലെന്ന് വ്യക്തമാക്കി. 16 വയസിന്റെ പ്രശ്‌നം വരുന്നത് ഭാര്യാ-ഭര്‍ത്താക്കന്മാര്‍ അല്ലാത്തവരുടെ കാര്യത്തില്‍ ആണെന്നും പെണ്‍കുട്ടിയെ വിവാഹം കഴിച്ചതാണെങ്കില്‍ യുവാവ് കുറ്റക്കാരനാകില്ലെന്നും കോടതി വിശദീകരിച്ചു. തുടര്‍ന്ന് ആരോപണ വിധേയനായ പ്രശാന്ത് കുമാര്‍ സാഹ്നി എന്നയാളെ കോടതി വിട്ടയക്കുകയും ചെയ്തു.
ഐ.പി.സി-376 (ബലാത്സംഗക്കുറ്റം) ഈ കേസില്‍ നിലനില്‍ക്കില്ല. അവരുടെ വിവാഹം സാധുതയില്ലാത്തതാണെന്ന് പറയാനും കഴിയില്ല. നിയമത്തെ സമീപിക്കുമ്പോള്‍ സാമാന്യ ബുദ്ധി ഉപയോഗിക്കണം. നിയമപരമായി നിശ്ചയിച്ച പ്രായം എത്താത്തവര്‍ തമ്മിലുള്ള വിവാഹം സാധുവല്ലെന്ന് പറയുന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ അപ്രായോഗികമാണ്. പ്രായപൂര്‍ത്തി എത്താത്തവര്‍ തമ്മിലുള്ള വിവാഹം(ഏര്‍ളി മാരേജ്) നിരുത്സാഹപ്പെടുത്തുന്ന നിയമം നല്ല ലക്ഷ്യങ്ങളോടെയുള്ളതാണ്. എന്നാല്‍ അത് സാമൂഹ്യ പരിഷ്‌കാരങ്ങളിലൂടെയും ബോധവല്‍ക്കരണങ്ങളിലൂടെയുമാണ് നടപ്പാക്കേണ്ടതെന്നും നിയമത്തിന്റെ വടികൊണ്ടല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
രാജ്യത്ത് നടക്കുന്ന വിവാഹങ്ങളില്‍ പകുതിയും നിയമപ്രകാരം പ്രായപൂര്‍ത്തി എത്താത്തവര്‍ തമ്മിലാണെന്നും എന്നാല്‍ 2012ല്‍ രാജ്യത്തൊട്ടാകെ 400 കേസുകള്‍ മാത്രമാണ് ഇതുസംബന്ധമായി രജിസ്റ്റര്‍ ചെയ്തതെന്നും കേസില്‍ കക്ഷിയായ സംഘടന കോടതിയില്‍ ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നിയമത്തിന്റെ നല്ല ലക്ഷ്യങ്ങള്‍ അംഗീകരിക്കുമ്പോള്‍ തന്നെ പ്രായോഗിക സാധ്യതക്ക് മുന്‍ഗണന നല്‍കണമെന്ന് കോടതി അഭിപ്രായപ്പെട്ടത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Court, Delhi,

No comments:
Post a Comment