Latest News

ദേവലോകം ഇരട്ടക്കൊല: പ്രതി ഇമാം ഹുസൈന്‍ കുറ്റക്കാരന്‍; ശിക്ഷ 21ന്


കാസര്‍കോട്: പ്രമാദമായ ദേവലോകം ഇരട്ടക്കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് ജില്ലാ സെക്ഷന്‍ കോടതി (രണ്ട്) ജഡ്ജി സി. ബാലന്‍ കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ നവംബര്‍ 21ന് വിധിക്കും. കര്‍ണാടക സാഗര്‍ ജന്നത്ത് ഗെല്ലി ഇക്കേരി റോഡ് സ്വദേശിയും മന്ത്രവാദിയുമായ ഇമാം ഹുസൈനെ(52)യാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

പെര്‍ള ദേവലോകത്തെ കര്‍ഷക ദമ്പതികളായ ശ്രീകൃഷ്ണ ഭട്ടിനേയും ശ്രീമതിയേയും 1993 ഒക്ടോബര്‍ ഒമ്പതിന് രാത്രി വെട്ടിക്കൊലപ്പെടുത്തിയ കേസാണിത്. സംഭവത്തിന് ശേഷം മുങ്ങിയ ഇമാം ഹുസൈനെ 19 വര്‍ഷത്തിന് ശേഷം 2012 ഏപ്രില്‍ 20ന് കര്‍ണാടക തുംക്കൂര്‍ നിലമംഗലത്തുവെച്ച് കോഴിക്കോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. കെ.വി. സന്തോഷിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.

കേസില്‍ 68 സാക്ഷികള്‍ ഉണ്ടായിരുന്നുവെങ്കിലും 38 പേരെയാണ് വിസ്തരിച്ചത്. അഡ്വ. തോമത് ഡിസുസയായിരുന്നു പബ്ലിക്ക് പ്രോസിക്യൂട്ടര്‍. പ്രതിക്കുവേണ്ടി അഭിഭാഷകരായ അഷ്‌റഫ്, സുഭാഷ്, നിസാര്‍ എന്നിവരാണ് കോടയില്‍ ഹാജരായത്. തിങ്കളാഴ്ച കേസിന്റെ വിധി പറയാനിരുന്നത് ഹര്‍ത്താല്‍ കാരണം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതിയെ കാസര്‍കോട് കോടതിയില്‍ എത്തിക്കാന്‍ കഴിയാത്തതിനെതുടര്‍ന്ന് ചൊവ്വാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

ശ്രീകൃഷ്ണഭട്ടിന്റെ വീട്ടിലൂണ്ടായിരുന്ന സ്വര്‍ണവും പണവും കൈക്കലാക്കാനായിരുന്നു കൊലപാതകം നടത്തിയത്. പറമ്പില്‍ കുഴിച്ചിട്ടിരിക്കുന്ന നിധിയെടുക്കാനെന്ന് ധരിപ്പിച്ച് ശ്രീകൃഷ്ണ ഭട്ടിനെ വീട്ടുപറമ്പിലെ കുഴിയിലിറക്കി മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊല്ലുകയും പിന്നീട് ഭാര്യ ശ്രീമതിയെ പീഡിപ്പിച്ച് കൊല്ലുകയും ചെയ്ത് അലമാരയില്‍ നിന്ന് സ്വര്‍ണവും പണവും കൊള്ളയടിച്ചാണ് പ്രതി സ്ഥലംവിട്ടത്.

കൊലനടന്ന വീട്ടില്‍ നിന്ന് പോലീസ് മന്ത്രവാദത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഒരു പൂവന്‍ കോഴിയേയും ഏതാനും പൂജാ സാധനങ്ങളും കണ്ടെടുത്തിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.