കാസര്‍കോട് : ഉറങ്ങാന്‍ കിടന്ന പ്ലസ്‌ടു വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ബി ഇ എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‌ത്ഥിയും കുഡ്‌ലു രാംദാസ് നഗറിലെ കുഞ്ഞിരാമന്‍-സുജാത ദമ്പതികളുടെ ഏകമകനുമായ അഭിലാഷ് (17) ആണ് മരിച്ചത്.
തിങ്കളാഴ്‌ച വൈകിട്ട് മൂന്നരയോടെ സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ അഭിലാഷ് രാത്രി ഏഴുമണിവരെ പഠനത്തിലായിരുന്നു. പിന്നീട് ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നു. അല്‍പസമയം കഴിഞ്ഞ് മാതാവ് നോക്കിയപ്പോള്‍ കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ മുറിയുടെ വാതില്‍ തുറന്നു കിടക്കുന്നതായും ചെരിപ്പുകള്‍ പുറത്ത് ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. തുടര്‍ന്ന് അയല്‍വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് കിണറ്റില്‍ ടോര്‍ച്ചടിച്ചു നോക്കിയപ്പോള്‍ വെള്ളത്തിനു നിറവ്യത്യാസം കണ്ടതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയും ഫയര്‍ഫോഴ്‌സ് എത്തി നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
അഭിലാഷിന്റെ മുറിയില്‍ നിന്ന് ഞാന്‍ മരിക്കുകയാണെന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
ബഹ്‌റൈനിലുള്ള പിതാവ് കുഞ്ഞിരാമന്‍ മകന്റെ മരണ വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ദു: ഖസൂചകമായി ചൊവ്വാഴ്‌ച സ്‌കൂളിന് അവധി നല്‍കി. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കനായിരുന്നു അഭിലാഷെന്ന് സഹാപാഠികളും അധ്യാപകരും പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment