Latest News

നയ്യാണ്ടി വീണ്ടും വിവാദത്തില്‍: പ്രദര്‍ശനം നിര്‍ത്തിവച്ചു

കൊച്ചി: ധനുഷ് നായകനായ തമിഴ് ചിത്രം നയ്യാണ്ടി വീണ്ടും വിവാദത്തില്‍. സിനിമ കോപ്പിയടിച്ചതിനാണെന്ന പരാതിയില്‍ ചിത്രത്തിന്റെ എല്ലാ പ്രദര്‍ശനങ്ങളും നിര്‍ത്തിവയ്ക്കാന്‍ എറണാകുളം ജില്ലാ കോടതി ഉത്തരവിട്ടു.

ചിത്രം മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തിന്റെ കഥ മോഷ്ടിച്ചു എന്ന് കാണിച്ച് നിര്‍മാതാവായ മാണി സി കാപ്പന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

നയ്യാണ്ടി തിയേറ്ററുകളിലെത്തി മൂന്നാഴ്ച പിന്നിട്ടപ്പോഴാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്. എ സര്‍ഗുനം ആണ് നയ്യാണ്ടി സംവിധാനം ചെയ്തത്.

മേലേപ്പറമ്പില്‍ ആണ്‍വീട് ഹിന്ദിയില്‍ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നതായി മാണി സി കാപ്പന്‍ പറഞ്ഞു. എന്നാല്‍ നയ്യാണ്ടി ഇതേ കഥയുമായി വന്നതോടെ ഹിന്ദി ചിത്രത്തിന്റെ സാധ്യത മങ്ങി. ഉണ്ണി മുകുന്ദനെ നായകനാക്കി ചിത്രത്തിന്റെ രണ്ടാം ഭാഗം നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നയ്യാണ്ടിയില്‍ തന്റേതല്ലാത്ത ചില സീനുകള്‍ ചേര്‍ത്തെന്ന് നടി നസ്‌റിയ നേരത്തെ സിനിമയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ നസ്‌റിയ പിന്നീട് പരാതി പിന്‍വലിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Danush, Nazriya, Movie, Neyyandi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.