കൊച്ചി: പ്രശസ്ത സാഹിത്യ നിരൂപകനും വാഗ്മിയുമായ പ്രൊഫ. എം.കെ. സാനുവിന് സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം നല്‍കിയ
വിശിഷ്ടസംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്.
ഒന്നര ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം അടുത്ത മാസം സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിക്കും. കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍ ചെയര്‍മാനും പ്രൊഫ. എം. തോമസ് മാത്യു, സി. പി. നായര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, സാംസ്‌കാരിക വകുപ്പ്‌സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ഭാഷയില്‍ വിമര്‍ശനകലയുടെ ഏകാന്തവും മൗലികവുമായ സൗന്ദര്യത്തിന്റെ സ്രഷ്ടാവ്, പരിപക്വവും പ്രസാദപൂര്‍ണവുമായ സാഹിത്യ സംസ്‌കാരത്തിന്റെ ആചാര്യന്‍ എന്നീ നിലകളില്‍ മലയാള സാഹിത്യത്തിന്റെ ഭാവുകത്വത്തെ നവീകരിച്ച വ്യക്തിയാണ് എം. കെ. സാനുവെന്ന് അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി.
മന്ത്രിമാരായ കെ.സി. ജോസഫ്, കെ. ബാബു, ഹൈബി ഈഡന്‍ എം.എല്‍.എ. എന്നിവര്‍ വെള്ളിയാഴ്ച വൈകീട്ടോടെ എറണാകുളം കാരിക്കാമുറി ക്രോസ് റോഡിലെ എം.കെ. സാനുവിന്റെ വീട്ടിലെത്തി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്ത വിവരം അറിയിച്ചു. അദ്ദേഹത്തെ പൊന്നാടയണിക്കുകയും ചെയ്തു. അവാര്‍ഡിനായി തിരഞ്ഞെടുത്തതില്‍ അവാച്യമായ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരും - അദ്ദേഹം പറഞ്ഞു.
അധ്യാപകനായി ജീവിതം ആരംഭിച്ച എം.കെ. സാനു തുടര്‍ന്ന് സാഹിത്യത്തിന്റെ ലോകത്തേക്ക് കടക്കുകയായിരുന്നു. പ്രസംഗത്തിലൂടെയും എഴുത്തിലൂടെയും ഭാഷയെ സംസ്‌കരിക്കുകയും സൗന്ദര്യവത്കരിക്കുകയും ചെയ്തു. വാഗ്മി, നിരൂപകന്‍, ജീവചരിത്രകാരന്‍, നിയമസഭാ സാമാജികന്‍ എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു.
1928 ഒക്ടോബര്‍ 27ന് ആലപ്പുഴ തുമ്പോളിയില്‍ മംഗലത്ത് വീട്ടില്‍ എം.സി. കേശവന്‍േറയും കെ.പി. ഭവാനിയുടേയും മകനായിട്ടായിരുന്നു ജനനം. ആലപ്പുഴ ലിയോ തെര്‍ട്ടീന്ത് സ്‌കൂളിലും എസ്. ഡി. കോളേജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുമായി പഠനം പൂര്‍ത്തിയാക്കി. മലയാളം എം. എ. ഒന്നാം റാങ്കോടെ ജയിച്ചു. കൊല്ലം ശ്രീനാരായണ കോളേജിലും തുടര്‍ന്ന് എറണാകുളം മഹാരാജാസിലും അധ്യാപകനായി. 1987ല്‍ വിരമിച്ചു. വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഗുരുവെന്ന ഖ്യാതിയും നേടി. ഭാര്യ: രത്‌നമ്മ. അഞ്ച് മക്കള്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, M.K.sanu, Award

No comments:
Post a Comment