സംസ്ഥാനത്തിന്റെ നിരത്തുകള്‍ വനിതകള്‍ കീഴടക്കാന്‍ പോവുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ ഉടന്‍ തന്നെ ഷീ ടാക്‌സികള്‍ റോഡുകളില്‍ ഓടിത്തുടങ്ങും. വനിതാ ടാക്‌സികളുടെ ഗുഡ് വില്‍ അംബാസിഡറായെത്തുന്നത് നടി മഞ്ജു വാര്യര്‍ ആണെന്നത് ഷീ ടാക്‌സിയെ ശ്രദ്ധേയമാക്കുന്നു.
തിരുവനന്തപുരത്താണ് ഷീ ടാക്‌സിയുടെ ആദ്യ ഘട്ട സേവനം ലഭ്യമാകുക. വനിതകളുടെ ഉടമസ്ഥതയിലുള്ളതും വനിതകള്‍ ഓടിക്കുന്നതുമായ ടാക്‌സി കാറുകള്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തും. പദ്ധതിയെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞ മഞ്ജു ഗുഡ് വില്‍ അംബാസിഡറാകാനുള്ള താല്‍പ്പര്യം അറിയിക്കുകയായിരുന്നു.
വനിതകള്‍ക്ക് ടോള്‍ഫ്രീ നമ്പര്‍ വഴി ഉപഭോക്തൃ സേവന വിഭാഗവുമായി ബന്ധപ്പെടാം. അവിടെ നിന്നും ഒരു തിരിച്ചറിയല്‍ നമ്പറും യാത്രപോകാനുള്ള ടാക്‌സി കാറിന്റെ നമ്പറും ലഭിക്കും. ഓരോ വാഹനത്തിനും മീറ്റര്‍ സംവിധാനമുള്ളതും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി പണമടയ്ക്കാന്‍ സാധിക്കുന്നതുമാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Manju Warrier, She Taxi

No comments:
Post a Comment