ദോഹ: പന്തിരിക്കര സെക്സ് റാക്കറ്റില്‍ ഉള്‍പ്പെട്ട മുഖ്യപ്രതികളെ ഖത്തറില്‍നിന്ന് നാട്ടിലേക്ക് കയറ്റിവിട്ടു. ഷാഫി മുഹമ്മദ്, ജുനൈസ്, സാബിര്‍ എന്നിവരെയാണ് ബുധനാഴ്ച രാത്രി 8.30ന്റെ എയര്‍ ഇന്ത്യാ എക്സ്പ്രസ്സില്‍ കോഴിക്കോട്ടേക്ക് കയറ്റിയയച്ചത്. പ്രതികള്‍ക്കെതിരേ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വാടകയ്ക്കെടുത്ത കാര്‍ തിരിച്ചേല്പ്പിക്കാനെത്തിയപ്പോഴായിരുന്നു ഇവര്‍ പിടിയിലായതെന്നാണ് ഇവരെ നാട്ടിലേക്ക് അയക്കുന്നതിന് നേതൃത്വം നല്കിയവര് പറയുന്നത്.
സംഘം പിടിയിലായിട്ടുണ്ടെന്ന് ഉച്ചയോടെ സ്ഥിരീകരിച്ചിരുന്നെങ്കിലും വൈകീട്ട് ഇവരെ എയര്പോര്ട്ടിലെത്തിക്കുന്നതുവരെ ഇവരുടെ സങ്കേതമോ മറ്റു വിശദവിവരങ്ങളോ വെളിപ്പെടുത്താന്‍ ആരും തയ്യാറായില്ല. ഇതിനു പിന്നില്‍ ഭരണകക്ഷി സംഘടനയില്‍പ്പെട്ട ചിലരാണെന്നാണ് ആരോപണം. ഇതില്‍ സംഘടനയുടെ അണികള്‍ക്കിടയില്‍ അമര്‍ഷമുയര്‍ന്നിട്ടുണ്ട്.
ഇവരുടെ പ്രവര്‍ത്തകരില്‍ ചിലര്‍ കഴിഞ്ഞദിവസം വൈകീട്ട് 6.30ന് തന്നെ സംഘത്തെ പിടികൂടിയിരുന്നെങ്കിലും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്നാണ് രഹസ്യമായി നാട്ടിലേക്ക് കയറ്റിയയക്കാനുള്ള തീരുമാനമായത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment