Latest News

കേരള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ പ്രവാസികള്‍ക്ക സഹായം നല്‍കും: ചെര്‍ക്കളം


ജിദ്ദ: വിദ്യാഭ്യാസത്തിനും സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും കേരള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ സാമ്പത്തിക സഹായം നല്‍കുമെന്നും ഇതില്‍ പ്രവാസികള്‍ക്ക് പ്രത്യേക പരിഗണ നല്‍കുമെന്നും കേരള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാനും മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ല പ്രസിഡന്റുമായ ചെര്‍ക്കുളം അബ്ദുല്ല പറഞ്ഞു. സൗദി സന്ദര്‍ശനത്തിനെത്തിയ അദ്ദഹേം ജിദ്ദ കാസര്‍ഗോഡ് ജില്ല കെ.എം.സി.സി നല്‍കിയ സ്വീകരണത്തിന് മറുപടി പറഞ്ഞ് സംസാരിക്കുകയായിരുന്നു.

ഇത്തരം സാമ്പത്തിക സഹായങ്ങള്‍ക്ക് പലിശയുണ്ടാവില്ല. സര്‍വീസ് ചാര്‍ജ് മാത്രമാണ് ഈടാക്കുക. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ രൂപീകൃതമായതാണ് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍. ഇതിന്റെ കേരളത്തിലെ ആസ്ഥാനം നവമ്പര്‍ 18ന് കോഴിക്കോട്ട് പ്രവര്‍ത്തനം തുടങ്ങും. തിരുവനന്തപു
രം, എറണാകുളം, മലപ്പുറം, കാസര്‍കോട് എന്നിവിടങ്ങളില്‍ മേഖല ഓഫീസുകളുണ്ടാവും. എല്ലാ ജില്ലകളിലും ഓഫീസുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് ജില്ലയിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് താമിക്കുന്നതിന് ശിഹാബ് തങ്ങളുടെ പേരില്‍ ബൈത്തുറഹ്മ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ കാസര്‍കോട് ജില്ല മുസ്‌ലിം ലീഗ് തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിലെ 41 വീടുകളുടെ നിര്‍മാണം ഈ മാസം ആരംഭിക്കും. ജില്ലയിലെ 95 ശതമാനം മുസ്‌ലിംകളും മുസ്‌ലിം ലീഗ് പാര്‍ടിയുടെ പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. കാസര്‍കോട് ജില്ലയിലുണ്ടാകുന്ന വര്‍ഗീയ സംഘര്‍ഷത്തിന് എന്‍.ഡി.എഫിന്റെ പ്രവര്‍ത്തനം പ്രധാന കാരണമാകുന്നുണ്ട്. ഹിന്ദുവര്‍ഗീയ വാദികള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതാണ് എന്‍.ഡി.എഫിന്റെ പ്രവര്‍ത്തനം. വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താന്‍ മതേതര കക്ഷികളുമായി ചേര്‍ന്ന് ജില്ല മുസ്‌ലിം ലീഗ് വിവിധ പരിപാടികള്‍ നടത്തിവരുന്നുണ്ട ്.

രാഷ്ട്രീയ-വര്‍ഗീയ സംഘര്‍ഷങ്ങളിലെ കുറ്റവവാളികള്‍ രക്ഷപ്പെടുന്നത് പോലീസിന്റെ അനാസ്ഥമൂലമാണ്. കേസിന്റെ ദൃക്‌സാക്ഷികളായി കോടതിയിലെത്തുന്നവര്‍ പ്രതികള്‍ക്ക് അനുകൂലമായി സാക്ഷി പറയുന്നു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍മാരെ കൊലപ്പെടുത്തിയവര്‍ക്ക് ശിക്ഷ ലഭിക്കുന്നത് വരെ നിയമ പോരാട്ടം നടത്തും. കുറ്റവാളികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ നിയമ വിദഗ്ദരുമായി ആലോചിച്ച് മേല്‍കോടതിയെ സമീപിക്കും.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ വെറുതെവിട്ടത് തെറ്റായമാര്‍ഗത്തിലൂടെയാണോ എന്നത് പരിശോധിക്കപ്പെടേണ്ട താണ്. കേരളത്തില്‍ ഭരണ മാറ്റത്തിന് യാതൊരു സാധ്യതയുമില്ല. മതേതര മുന്നണിയായ യു.പിഎ അധികാരത്തില്‍ തുടരണം. പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചാല്‍ മതേതര ഇന്ത്യയില്‍ ഫഷിസ്റ്റ് ശക്തികള്‍ അധികാരത്തില്‍ വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഊദി
യിലെ പുതിയ തൊഴില്‍ നിയമങ്ങള്‍ കാരണം നാട്ടിലേക്ക് മടങ്ങേണ്ടിവരുന്നവര്‍ക്ക് പ്രായോഗികമായകൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്നും മുന്‍മന്ത്രി കൂടിയായ ചെര്‍ക്കുളം അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.

അനാകിഷ് സീസണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയല്‍ കാസര്‍കോട്് ജില്ല കെ.എം.സി.സി പ്രസിഡന്റ് ഹസന്‍ ബത്തേരി അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. അന്‍വര്‍ ചേരങ്കൈ, പി.വി.സി മമ്മു, കെ.വി ഗഫൂര്‍, അഹമ്മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര, എസ്.എല്‍.പി മുഹമ്മദ് കുഞ്ഞ്, സി.കെ ശാക്കിര്‍, നിസാം മമ്പാട്, പി.എം.എ ജലീല്‍, ഇസ്മാഈല്‍ മുണ്ടക്കുളം, സഹല്‍ തങ്ങള്‍, മജീദ് പുകയൂര്‍, സി.കെ റസാഖ് മാസ്റ്റര്‍, നാസര്‍ എടവനക്കാട്, ടി.പി ശുഐബ്, ഉബൈദ് വണ്ടൂര്‍, വി.പി മുസ്ഥഫ, ഹബീബ് ആലുവ, ഉമര്‍ അരിപ്പാമ്പ്ര, അസീസ് ഉള്‍വാര്‍, ബശീര്‍ ചിത്താരി, ജാഫറലി പാലക്കോട്, ഖാദര്‍ ചെര്‍ക്കള, കെ.എം ഇര്‍ഷാദ്, അസീസ് ഉപ്പള, മുഹമ്മദ് ബേര്‍ക്ക പ്രസംഗിച്ചു. ഹമീദ് എഞ്ചിനീയര്‍, റഹീം പള്ളിക്കര, അസീസ് കോടി, സമീര്‍ ചേരങ്കൈ, ഇബ്രാഹിം അട്ക്ക നേതൃത്വം നല്‍കി.

ജനറല്‍ സെക്രട്ടറി യൂസുഫ് ഹാജി പടന്ന സ്വാഗതവും അബ്ദുല്ല ഹിറ്റാച്ചി നന്ദിയും പറഞ്ഞു. അബൂബക്കര്‍ ദാരിമി ആലമ്പാടി പ്രാര്‍ഥന നടത്തി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.