Latest News

സരിതയുടെ മൊഴി അട്ടിമറിച്ചത്‌ അഡ്വക്കറ്റ്‌ ജനറലിന്‌ പങ്കുണ്ടോയെന്ന്‌ അന്വേഷിക്കണം : കെ സുരേന്ദ്രന്‍


കാസര്‍കാട്‌ : സോളാര്‍ തട്ടിപ്പ്‌ കേസിലെ പ്രതിയായ സരിത എസ്‌ നായര്‍ തന്നെ മന്ത്രിമാരും ഐ എ എസ്‌ ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ ബലാത്സംഗം ചെയ്‌തുവെന്ന്‌ പറഞ്ഞിട്ടുപോലും മൊഴി രേഖപ്പെടുത്താതെ കേസ്‌ അട്ടിമറിക്കാന്‍ ശ്രമിച്ച അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ എം വി രാജുവിന്‌ പിന്നിലുള്ള ഉന്നതരുടെ പങ്ക്‌ പുറത്തുകൊണ്ടുവരണമെന്ന്‌ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കേസില്‍ അഡ്വ. ജനറലിന്‌ പങ്കുണ്ടോയെന്നും അന്വേഷിക്കമം.ദണ്ഡപാണിയുടെ ജൂനിയറും വ്യക്തിപരമായി വളരെ അടുപ്പമുള്ളതും ഇപ്പോള്‍ ജുഡീഷ്യല്‍ ഓഫീസറുമായ വ്യക്തി കേസ്‌ അട്ടിമറിക്കാന്‍ ആദ്യം മുതല്‍ തന്നെ ശ്രമിച്ചിട്ടുണ്ട്‌. മുഖ്യമന്ത്രിക്കും ഇദ്ദേഹവുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഇതിന്റെ വ്യക്തമായ തെളിവ്‌ തന്റെ കയ്യിലുണ്ടെന്നും ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ എവിടെ വന്നും തെളിവ്‌ നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 

അഡ്വക്കറ്റ്‌ ജനറലിന്റെയും ഈ ഉദ്യോഗസ്ഥന്റെയും ഫോണ്‍ കോളുകള്‍ പരിശോധനയ്‌ക്ക്‌ വിധേയമാക്കണം. ഒരു സ്‌ത്രീ തന്നെ പീഡിപ്പിച്ചുവെന്ന്‌ പറഞ്ഞിട്ടു പോലും മൊഴി രേഖപ്പെടുത്താത്ത സംഭവം നീതിന്യായ വ്യവസ്ഥയില്‍ അത്യപൂര്‍വ്വമായ നടപടിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇത്തരക്കാര്‍ ഇന്ത്യന്‍ ജുഡീഷ്യറിക്കു കളങ്കമാണ്‌. നിയമ വാഴ്‌ച സംരക്ഷിക്കണമെന്നാഗ്രഹിക്കുന്ന ജനങ്ങളുടെ ആഗ്രഹം ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ്‌.

സുരേന്ദ്രനോടൊപ്പം പാര്‍ട്ടി ജില്ലാ പ്രസിഡണ്ട്‌ പി സുരേഷ്‌ കുമാര്‍ ഷെട്ടിയും ഉണ്ടായിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.