Latest News

ആന്‍ഡ്രോയിഡിനോട് സാംസങ്ങ് വിട പറയുന്നു, ഇനി മുതല്‍ 'ടൈസന്‍'

സോൾ: ഗൂഗിളിന്റെ ഓപ്പറേറ്റിംഗ് സംവിധാനമായ (ഒ.എസ്)​ ആൻഡ്രോയ്ഡ് ഇത്രയും കാലം ഉപയോഗിച്ച സാംസങ് സ്വന്തമായി ടൈസൺ എന്ന പേരിൽ ഒ.എസിന് രൂപം നൽകുന്നു.

കാറിലും ഫ്രിഡ്ജിലുമെല്ലാം ഉപയോഗിക്കത്തക്ക രീതിയിലാണ് ലിനക്സ് അധിഷ്‌ഠിതമാക്കി ടൈസൺ വരുന്നത്. സാംസങിന് കൂട്ടായി ഇന്റലുമുണ്ട്.
ആപ്പിൾ ഐഒഎസും ഗൂഗിൾ ആൻഡ്രോയ്ഡും ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ വരുമാനമുണ്ടാക്കിയപ്പോൾ ഇത്രയും കാലം സ്വന്തം ഒഎസ് വികസിപ്പിക്കാൻ സാംസങ് മടി കാണിച്ചിരുന്നത് ഗൂഗിളുമായുള്ള ബന്ധം കാരണമായിരുന്നു. 

പക്ഷേ ഗൂഗിൾ മോട്ടറോളയെയും മൈക്രോസോഫ്റ്റ് നോക്കിയയെയും കൈയടക്കിയപ്പോൾ ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും ഒറ്റ കുടക്കീഴിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് പുറത്തുവന്നത്. ഹാർഡ്‌വെയറിൽ മാത്രം പിടിച്ചുനിന്നതുകൊണ്ടു കാര്യമില്ലെന്ന് ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമാതാക്കൾക്ക് തോന്നിയത് അപ്പോഴാണ്. ടൈസണിനു വേണ്ടിയുള്ള അണിയറ നീക്കങ്ങൾ നേരത്തെ തുടങ്ങിയെങ്കിലും പല കാരണങ്ങളാൽ ഇത് വൈകുകയായിരുന്നു. ഫെബ്രുവരിയിൽ ടൈസൺ പുറത്തിറങ്ങുമെന്നാണ് സൂചന. ഇപ്പോൾതന്നെ ദക്ഷിണകൊറിയയിൽ ടൈസൺ അടിസ്ഥാനമാക്കി സാംസങ് ക്യാമറ പുറത്തിറങ്ങിയിട്ടുണ്ട്. 

സാംസങ് വളർന്നപ്പോൾ അതിന്റെ ഗുണം ആ കന്പനിക്കുമാത്രമല്ല ആൻഡ്രോയ്ഡ് വഴി ഗൂഗിളിനും ലഭിച്ചു. ഇന്ന് ലോകത്തിലെ പത്തിൽ ഒൻപത് സ്മാർട്ട് ഫോൺ ഉപയോക്താക്കളും ഒന്നുകിൽ ആൻഡ്രോയ്ഡ് അല്ലെങ്കിൽ ഐഒഎസ് ഉപയോഗിക്കുന്നവരാണ്. ഇവർ സാംസങിന്റെ ഉപകരണം വഴി ഏതെങ്കിലും ഗെയിമോ ആപ്ലിക്കേഷനോ വാങ്ങുന്പോൾ അതിന്റെ മെച്ചം കിട്ടുന്നത് ഈ ഒഎസുക‍ൾക്കാണ്.
ടൈസൺ ഉപയോഗിക്കാൻ ടൊയോട്ടയും സാംസങുമായി ധാരണയിലെത്തിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, IT News, Samsung, Tizon

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.