പയ്യന്നൂര്‍: യുവാവ് കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. തായിനേരി വായനശാലക്ക് സമീപത്തെ എ പി മൂസയുടെയും ഷാഹിനയുടേയും മകന്‍ ചേനോത്ത് മൗവ്വല്‍ ഹൗസില്‍ റംഷാദിന്റെ (21) മൃതദേഹമാണ് വെള്ളിയാഴ്ച കാലത്ത് പയ്യന്നൂര്‍ പഴയ സ്റ്റാന്റിന് സമീപത്തെ സിറ്റികോംപ്ലക്‌സിന് പിന്നിലെ കിണറ്റില്‍ കാണെപ്പട്ടത്.
പയ്യന്നൂരിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ പാര്‍ക്കിംഗ് വിഭാഗത്തില്‍ ജോലി ചെയ്തുവരുന്ന ഇയാളെ ഇക്കഴിഞ്ഞ 19ന് വൈകീട്ട് 7മുതല്‍ കാണാനില്ലെന്ന ബുന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ചുവന്ന ഷര്‍ട്ടും നീല ജീന്‍സും ബെല്‍റ്റും ചെരിപ്പും ധരിച്ചിരുന്നു. മുഷ്ടികള്‍ ചുരുട്ടിയ നിലയില്‍ വെള്ളത്തില്‍ കമിഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം.
മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം ഒലിച്ചിറങ്ങിയ പാടുണ്ടെന്നതൊഴിച്ച് മൃതദേഹത്തില്‍ മറ്റ് പാടുകളൊന്നമുണ്ടായിരുന്നില്ല. കെട്ടിടത്തിന് പിറകില്‍ അധികമാരും കടന്നുചെല്ലാത്ത കാടുമൂടിയ ഭാഗത്ത് വലയിട്ട കിണറിന്റെ ഭാഗത്ത് എന്തിന് രാത്രി സമയത്ത് ഇയാള്‍ പോയി എന്ന ചോദ്യം അവശേഷിക്കുകയാണ്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം കിണറില്‍ നിന്നും പുറത്തെടുത്തത്. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. റഷീദ, നസീമ, റഹനാസ് എന്നിവര്‍ സഹോദരങ്ങളാണ്. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Well, Dead Body

No comments:
Post a Comment