ആലക്കോട്: ഗുഡ്‌സ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന തിനെ ചൊല്ലി ആലക്കോട് ടൗണില്‍ ഡ്രൈവര്‍മാരും പോലീസും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. വ്യാഴാഴ്ച രാവിലെ 9.30ഓടെ മെയിന്‍ റോഡിലായിരുന്നു തര്‍ക്കം.
ടൗണിലെ ട്രാഫിക് പരിഷ്‌ക്കാരവുമായി ബന്ധപ്പെട്ട് മെയിന്‍ റോഡില്‍ നിലവിലുണ്ടായിരുന്ന
ഗുഡ്‌സ് വാഹന പാര്‍ക്കിംഗ് ബസറ്റാന്റിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ അന്ന് പഞ്ചായത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും ഇതുവരെ പാലിച്ചില്ലെന്നാണ് ഗുഡ്‌സ് ഡ്രൈവര്‍മാരുടെ പരാതി. വിജനമായ സ്ഥലത്തെ പാര്‍ക്കിംഗ് കാരണം തൊഴില്‍ നഷ്ടമായി നിത്യവൃത്തിക്ക് പോലും വകയില്ലൈന്നാണ് ഡ്രൈവര്‍മാരുടെ പരാതി.
പുറത്തു നിന്നുള്ള വാഹനങ്ങള്‍ എത്തി ടൗണില്‍ നിന്ന് സാധനങ്ങള്‍ കയറ്റിക്കൊണ്ടുപോകുമ്പോള്‍ തങ്ങള്‍ പണിയില്ലാതെ ബസ്സ്റ്റാന്റില്‍ കാത്തുകെട്ടി കിടക്കേണ്ട അവസ്ഥയാണെണും ഇവര്‍ പറയുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്നട്രാഫിക് പരിഷ്‌ക്കരണ സമിതി യോഗം ടൗണിലെ ഗുഡ്‌സ് ഓട്ടോറിക്ഷകളുടെ പാര്‍ക്കിംഗും ബസ്സ്റ്റാന്റിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇത് നടപ്പിലായില്ല. ഇത് പിക്കപ്പ് ഉള്‍പ്പെടെയുള്ള ഗുഡ്‌സ് വാഹന ഡ്രൈവര്‍മാരെ രോഷാകുലരാക്കി. ഗുഡ്‌സ് വാഹനങ്ങളെ മാറ്റിയ സ്ഥാനത്ത് സ്വകാര്യ വാഹനങ്ങള്‍ യഥേഷ്ടം പാര്‍ക്കിംഗ് നടത്തുകയാണെണും പരാതിയുണ്ട്.

ഇതിനിടെ ഗുഡ്‌സ് വാഹനങ്ങള്‍ പഴയതുപോലെ മെയിന്‍ റോഡില്‍ കൊണ്ടുവന്ന് പാര്‍ക്ക് ചെയ്യുകയായിരുന്നു. ഇതോടെ എസ്.ഐ: പവിത്രന്റെ നേതൃത്വത്തില്‍ പോലീസെത്തി. തുടര്‍ന്ന് ഡ്രൈവര്‍മാരും പോലീസും തമ്മില്‍ ഏറെ നേരം തര്‍ക്കം നടന്നു. ട്രാഫിക് പരിഷ്‌ക്കാരത്തിലെ മുഴുവന്‍ തീരുമാനങ്ങളും നടപ്പിലാക്കുന്നതുവരെ പഴയ നില തുടരട്ടെയെന്ന നിലപാടിലാണ് ഗുഡ്‌സ് ഡ്രൈവര്‍മാര്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police, Driver, Alakkode

No comments:
Post a Comment