പയ്യാവൂര്‍: ഇരിക്കൂര്‍ ഉപജില്ലാ കായികമേളത്ഥക്ക് പോവുകയായിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് അധ്യാപകന് പൊതിരേ തല്ല്. പൈസക്കരി ദേവമാതാ
സ്‌കൂളില്‍ നടക്കുന്ന കായികമേളയില്‍ പങ്കെടുക്കാന്‍ പയ്യാവൂര്‍-കുന്നത്തൂര്‍ റോഡിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ ഇതേ സ്‌കൂളിലെ അധ്യാപകനാണ് കൂട്ടിക്കൊണ്ടുപോയത്.
വീട്ടില്‍ നിന്ന് വിദ്യാര്‍ത്ഥിനിയെ ബൈക്കില്‍ കയറ്റി അധ്യാപകന്‍ സ്വന്തം വീട്ടിലേക്കാണത്രെ പോയത്. അവിടെ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. പിന്നീട് വീട്ടില്‍ എത്തിയ പെണ്‍കുട്ടി പിതാവിനോടും മറ്റും വിവരം പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് പ്രാദേശിക സി.പി.എം നേതാവാണ്. പിതാവും അദേഹത്തിന്റെ സുഹൃത്തുക്കളായ ചുമട്ടുതൊഴിലാളികളും ബുധനാഴ്ച വൈകുന്നേരം 4.30 ഓടെ വെമ്പുവ റോഡില്‍ അധ്യാപകനെ തടഞ്ഞു വച്ച് പൊതിരേ തല്ലി.
അധ്യാപകന്‍ കെ.എസ്.ടി.എ പ്രവര്‍ത്തകനാണ്. ഇതേ തുടര്‍ന്ന് കെ.എസ്.ടി.എ ഭാരവാഹികള്‍ ഇടപെട്ട് പെണ്‍കുട്ടിയുടെ രക്ഷിതാവിനോടും മറ്റും സംസാരിച്ച് പരാതി നല്‍കാതെ ഒതുക്കി തീര്‍ക്കുകയായിരുന്നു. ശ്രീകണ്ഠപുരത്തിനടുത്ത ഗ്രാമക്കാരനാണ് ആരോപണ വിധേയനായ അധ്യാപകന്‍. പ്രശ്‌നം ഒതുക്കിതീര്‍ത്തെങ്കിലും സംഭവം സ്‌പെഷല്‍ ബ്രാഞ്ച് പോലീസിലെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അധ്യാപകന് എതിരേ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയും രംഗത്ത് വന്നിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape Attempt, Teacher, Student, Police

No comments:
Post a Comment