Latest News

കണ്ണൂര്‍ ടൗണ്‍ എസ് ഐയുടെ ക്വാര്‍ട്ടേഴ്‌സിനുനേരെ ബോംബേറ്‌


കണ്ണൂര്‍ : ടൗണ്‍ എസ് ഐ സനല്‍കുമാറിന്റെ ക്വാര്‍ട്ടേഴ്‌സിനുനേരെ ബോംബേറ്. ഞായറാഴ്ച പുലര്‍ച്ചെ 2.30 നാണ് ആക്രമണം ഉണ്ടായത്. ക്വാര്‍ട്ടേഴ്‌സിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ആക്രമണം നടന്ന സമയത്ത് എസ് ഐയും കുടുംബവും ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടായിരുന്നില്ല. സ്റ്റീല്‍ ബോംബാണ് എറിഞ്ഞതെന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുനേരെ ആക്രമണം ഉണ്ടായ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ടൗണ്‍ എസ് ഐ സനല്‍ കുമാര്‍ ആയിരുന്നു. കേസിലെ മുഖ്യപ്രതി പെരിങ്ങോം സ്വദേശി രജീഷിനെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വെള്ള കാറിലെത്തിയവരാണ് ആക്രമണം നടത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.