നീലേശ്വരം: ഡി.വൈ.എഫ്.ഐ. പൊതുയോഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിയതായി പരാതി. ഇതേത്തുടര്‍ന്ന് പരിക്കേറ്റ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള മൂന്നുപേരെ നീലേശ്വരം തേജസ്വിനി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
കടിഞ്ഞിമൂലയില്‍ ഞായറാഴ്ച വൈകിട്ട് ഡി.വൈ.എഫ്.ഐ. വില്ലേജ്കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗമാണ് അലങ്കോലപ്പെടുത്തിയത്. കോണ്‍ഗ്രസില്‍നിന്നും യൂത്ത്‌കോണ്‍ഗ്രസ്സില്‍നിന്നും രാജിവെച്ച് സി.പി.എമ്മില്‍ ചേര്‍ന്നവര്‍ക്ക് നല്‍കിയ സ്വീകരണ പൊതുയോഗമാണിത്. സെക്രട്ടറി കെ.വി.രജിത്ത് കുമാര്‍ സ്വാഗതം പറയുന്നതിനിടയില്‍ സംഘടിച്ചെത്തിയ ഒരുസംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗം അലങ്കോലപ്പെടുത്തിയെന്നാണ് പരാതി.
ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്തു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഡി.വെ.എഫ്.ഐ. വില്ലേജ് സെക്രട്ടറി കെ.വി.രജിത്ത്കുമാര്‍(25), ടി.വി.രന്‍ജിത്ത്(26), പി.കുഞ്ഞിക്കണ്ണന്‍(50) എന്നിവരെയാണ് തേജസ്വിനി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്നു നടന്ന പൊതുയോഗം ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം.സ്വരാജ് ഉദ്ഘാടനംചെയ്തു. സുനില്‍ അമ്പാടി അധ്യക്ഷത വഹിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍, ഏരിയാ സെക്രട്ടറി ടി.കെ.രവി, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍, വി.പ്രകാശന്‍, പി.കെ.രതീഷ്, സി.സുരേശന്‍, നഗരസഭാധ്യക്ഷ വി.ഗൗരി, കൗണ്‍സിലര്‍മാരായ കെ.വി.അമ്പാടി, പി.രമേശന്‍, കെ.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment