Latest News

വിധ്വംസക ശക്തികള്‍ക്കെതിരെ എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധമുയരുന്നു


ഉപ്പള: ഉപ്പളയുടെ സമാധാനം തകര്‍ക്കുന്ന വിധ്വംസക ശക്തികള്‍ക്കെതിരെ എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധമുയരുന്നു. അരും കൊലപാതകങ്ങളും അക്രമങ്ങള്‍ നടത്തിയും സൈ്വര്യത ഇല്ലാതാക്കുന്നവര്‍ക്ക് മുന്നറിയിപ്പായി സമാധാനകാംക്ഷികളാവരെ അണിനിരത്തി തിങ്കളാഴ്ച സംഘടിപ്പിച്ച ബഹുജന സംഗമം. നാടിനെ കലാപകലുഷിതമാക്കാനുള്ള നീക്കങ്ങള്‍ തുടരെ നടന്നിട്ടും ഭരണാധികാരികള്‍ നിഷ്‌ക്രിയത്വം പാലിക്കുന്നവര്‍ക്ക് മാതൃകയായി കൂട്ടായ്മ.

ഗുണ്ടാമാഫിയ മയക്കുമരുന്ന് പിടിയില്‍ നിന്ന് ഉപ്പളയെ രക്ഷിക്കുക എന്ന ആവശ്യമുന്നയിച്ച് സംഘടിപ്പിച്ച സംഗംമം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. ജില്ലക്ക് അപമാനകരാമായ അനിഷ്ടസംഭവങ്ങളാണ് ഉപ്പളയില്‍ നടക്കുന്നതെന്ന് എംപി പറഞ്ഞു. 

ഇത് ഭൂഷണമല്ലെന്ന് കലക്ടറും പൊലീസ് മേധാവിയും തിരിച്ചറിയണം. കലക്ടറുടെയും എസ്പിയുടെയും പ്രധാനചുമതല നാട്ടില്‍ ക്രമാസമാധാനം സംരക്ഷിച്ച് സാധാണണ ജനങ്ങള്‍ക്ക് സമാധാനപരാമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയെന്നാണ്. എന്നാല്‍ ഉപ്പളയില്‍ നടക്കുന്ന അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ഇരുവരും. അക്രമികളെ അമര്‍ച്ച ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. രാഷ്ട്രീയമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായാല്‍ വീടുകളില്‍ കയറി ആളുകളെ പിടിച്ചു കൊണ്ടുപോകാനും കസ്റ്റഡിയില്‍വെക്കുകയെല്ലാം ചെയ്യുന്ന പൊലീസ് നാട്ടില്‍ കുഴപ്പമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ല. പ്രശ്‌നമുണ്ടായതിന് ശേഷമല്ല ഇതിന് മുമ്പെ തന്നെ നടപടിയെടുക്കാന്‍ പൊലീസിന് കഴിയണം. ഭരണകക്ഷിയിലുള്ളവരായിരുന്നു അക്രമികള്‍ക്കെതിരെ സംഘടിക്കാന്‍ മുന്‍കൈയ് എടുക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതിന് അവര്‍തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാന്‍ മുന്നോട്ട്‌വന്നതെന്നും എംപി പറഞ്ഞു.
സിപിഐ എം മഞ്ചേശ്വരം ഏരിയസെക്രട്ടറി കെ ആര്‍ ജയാനന്ദ അധ്യക്ഷനായി. ജില്ലാസെക്രട്ടറിയറ്റംഗം സി എച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, സിപിഐ ജില്ലാസെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ആര്‍എസ്പി സംസ്ഥാനകമ്മിറ്റിയംഗം വിജയന്‍ കരിവെള്ളൂര്‍, ജനതാദള്‍ (എസ്) ജില്ലാസെക്രട്ടറി എം കെ അബ്ദുള്ള, ഡോ. ഖാസിം, ബഷീര്‍ കനില, ഡോ. കെ എ ഖാദര്‍, എം സഞ്ജീവ ഷെട്ടി എന്നിവര്‍ സംസാരിച്ചു. വി വി രാജന്‍ സ്വാഗതം പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.