കാസര്‍കോട്: മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയുടെ 2013 വര്‍ഷത്തെ എഞ്ചിനിയറിംഗ് മാനേജ്‌മെന്റ് എം.ടെക്ക് പരീക്ഷയില്‍ കാസര്‍കോട് സ്വദേശി തളങ്കര ഹസന്‍ ഫൈനാസിന് ഒന്നാംറാങ്ക്. നുള്ളിപ്പാടിയിലെ തളങ്കര മുഹമ്മദ് ഗനിയുടേയും എം.എ സഫിയയുടേയും മകനാണ്.
കരിക്കുലം ഗ്രേഡ് പോയിന്റ് ആവറേജില്‍ (സി.ജി.പി.എ) പത്തില്‍ 9.8 നേടിയാണ് റാങ്ക് നേട്ടം.
മണിപ്പാല്‍ യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മെറിറ്റ് മെഡല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ: കെ. രാം നാരായണനും ബിരുദ സര്‍ട്ടിഫിക്കറ്റ് ഡോ: ഇന്ദിര ബൈരിയും സമ്മാനിക്കും.
മണിപ്പാല്‍ യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മെറിറ്റ് മെഡല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ: കെ. രാം നാരായണനും ബിരുദ സര്‍ട്ടിഫിക്കറ്റ് ഡോ: ഇന്ദിര ബൈരിയും സമ്മാനിക്കും.
സെപ്തംബര്‍ 5 മുതല്‍ 6 വരെ ഇറ്റലിയില്‍ നടന്ന യൂറോപ്യന്‍ ബിസിനസ് റിസര്‍ച്ച് കോണ്‍ഫറന്‍സില്‍ ഫൈനാസും എല്‍.ആര്‍ റോഡ്രിഗസും അവതരിപ്പിച്ച പ്രബന്ധത്തിന് ഡബ്ല്യു.ബി.ഐ ജേണലിന്റെ മികച്ച പേപ്പര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.
2009ല്‍ കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴില്‍ ബി.ടെക് മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് പരീക്ഷയില്‍ നാലാം റാങ്ക് നേടിയിരുന്നു. എല്‍.ബി.എസ് എഞ്ചിനിയറിംഗ് കോളേജിലാണ് പഠനം പൂര്‍ത്തിയാക്കിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment