Latest News

എന്‍ ജി ഒ അസോസിയേഷന്‍ സമ്മേളനത്തിന്റെ കൊടിമര ജാഥ പ്രയാണമാരംഭിച്ചു


കാസര്‍കോട്‌ : കേരള എന്‍ ജി ഒ അസോസിയേഷന്‍ മുപ്പത്തൊമ്പതാം സംസ്ഥാന സമ്മേളനത്തിന്റെ കൊടിമര ജാഥ കാസര്‍കോടു നിന്നും പ്രയാണമാരംഭിച്ചു. പുതിയ ബസ്‌ സ്റ്റാന്റ്‌ പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ നടന്ന പരിപാടി കെ പി സി സി സെക്രട്ടറി കെ നീലകണ്‌ഠന്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. 

എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാപ്രസിഡണ്ട്‌ കെ വി ഭക്തവത്സലന്‍ അധ്യക്ഷത വഹിച്ചു. പി ഗംഗാധരന്‍ നായര്‍, പി വി രമേശന്‍, എ വി രാജ്‌മോഹനന്‍, വി ദാമോദരന്‍, കൊളത്തൂര്‍ നാരായണന്‍, സുരേഷ്‌ പെരിയങ്ങാനം എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ കെ സോമനാഥന്‍ പിള്ള, സെക്രട്ടറിമാരായ എന്‍ കെ ബെന്നി, പി കെ രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ കൊടിമര ജാഥ പ്രയാണം.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.