Latest News

കേന്ദ്ര സര്‍വ്വകലാശാലയിലെ നിയമനം യു.പി.എസ്.സി വഴി മാത്രമാക്കണം: യൂത്ത്‌ലീഗ്

മേല്‍പ്പറമ്പ്: കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയിലെ ഇരുന്നൂറോളം ഒഴിവുകളിലേക്ക് യു.പി.എസ്.സി വഴി മാത്രമേ നിയമനം നടത്താവു എന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ഉദുമ നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും ഐ.വൈ.സി കോ-ഓര്‍ഡിനേറ്റര്‍മാരുടെയും യോഗം ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥ നിയമനത്തില്‍ സംവരണ തത്വം പാലിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് അവസരം ലഭ്യമാക്കണമെന്നും തദ്ദേശീയര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും യോഗം കൂട്ടിചേര്‍ത്തു.
സംസ്ഥാന കമ്മിറ്റിയുടെ യുവദര്‍ശന യാത്ര വന്‍ വിജയമാക്കും. ഇതിനുമുന്നോടിയായി പഞ്ചായത്ത് തല യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കി.
കെ.എസ്.ടി.പി പ്രകാരം ചന്ദ്രിഗിരി റൂട്ടിലുള്ള റോഡ് വികസനം നടക്കുന്നതിനാല്‍ വാഹന ഗതാഗതം ദേളി റൂട്ടില്‍ വഴി തിരിച്ച സാഹചര്യത്തില്‍ ദേളി റൂട്ടില്‍ റോഡിന്റെ അറ്റക്കുറ്റ പണി നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. 

മണ്ഡലം പ്രസിഡണ്ട് ടി.ഡി.കബീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എച്ച്.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. കെ.ബി.എം.ഷെരീഫ് കാപ്പില്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, യൂസുഫ് ഉളുവാര്‍, ഹാരിസ് തൊട്ടി, നാസര്‍ ചായിന്റടി, അഷറഫ് എടനീര്‍, മമ്മു ചാല, എം.എസ്.ഷുക്കൂര്‍, ഷാ മുക്കൂട്, ഹാഷിം മൊഗര്‍, കെ.എം.എ.റഹ്മാന്‍ കാപ്പില്‍, മൊയ്തീന്‍ കുഞ്ഞി ചാപ്പ, അബ്ബാസ് കൊളച്ചപ്പ് പ്രസംഗിച്ചു.
ബദറുദ്ദീന്‍, ഫൈസല്‍, മുഹമ്മദ് ഇല്ല്യാസ്, സയ്യിദ് മുംതസീര്‍, ജസീല്‍, അന്‍വര്‍ കോളിയടുക്കം, സക്കരിയ ദേലമ്പാടി, മുഹമ്മദ് കുഞ്ഞി പെരുമ്പള, റൗഫ് ബായിക്കര, ഇബ്രാഹിം പള്ളങ്കോട്, ഷാഫി പാറപ്പള്ളി, നാസര്‍ കോളിയടുക്കം, മുഹമ്മദ് അസീസ്, ഹനീഫ് ബോവിക്കാനം, ഉസാമ പള്ളങ്കോട്, ഹാരിസ് അങ്കക്കളരി, ടി.കെ.അസീബ്, അബ്ബാസ് അലി ഹുദവി ചര്‍ച്ചയില്‍ പങ്കെടുത്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.