കാസര്‍കോട്: എണ്ണൂറ് കിലോ റബ്ബര്‍ നികുതിവെട്ടിച്ച് കര്‍ണാടകത്തിലേക്ക് കടത്താനുള്ള ശ്രമം വാണിജ്യനികുതിവകുപ്പ് ഇന്റലിജന്‍സ് സ്‌ക്വാഡ് പൊളിച്ചു. കുറ്റിക്കോലില്‍നിന്ന് സുള്ള്യക്കുള്ള സമാന്തര പാതയിലൂടെ ജീപ്പില്‍ കടത്തുകയായിരുന്ന റബ്ബറാണ് പിടികൂടിയത്. ഇവരില്‍നിന്ന് 84,000 രൂപ പിഴയീടാക്കി. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന.
കേരളത്തില്‍ റബ്ബറിന് വന്‍തോതില്‍ വിലയിടിഞ്ഞതോടെ കര്‍ണാടകത്തിലേക്കെത്തിച്ച് വില്‍ക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമായിട്ടുണ്ട്. ഇത്തരത്തിലൊരു സംഘത്തെപ്പറ്റിയുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് പാണ്ഡ്യക്കടുത്ത് വാഹനം പിടികൂടിയത്. ഇപ്പോഴത്തെ വിലയനുസരിച്ച് 1,20,000രൂപ ഈ ലോഡിന് ലഭിക്കും.
വാണിജ്യനികുതിവകുപ്പിന് പിഴായായി 68,000 രൂപയും റബ്ബര്‍ ബോര്‍ഡിലേക്ക് 16,000 രൂപയുമാണ് റബ്ബര്‍ കള്ളക്കടത്തുകാരില്‍നിന്ന് പിഴയീടാക്കിയത്. ഇന്റലിജന്‍സ് ഓഫീസര്‍ അഷറഫ് അപ്പാട്ടില്ലത്ത്, ഇന്‍സ്‌പെക്ടര്‍മാരായ സജിത്ത്കുമാര്‍, എം.നാരായണന്‍, വിനോദ്കുമാര്‍, കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment