Latest News

ഉത്തരേന്ത്യന്‍ പര്യടനം കഴിഞ്ഞ് മാധ്യമസംഘം തിരിച്ചെത്തി


കാസര്‍കോട്: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഉത്തരേന്ത്യന്‍ പര്യടനം കഴിഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ തിരിച്ചെത്തി.

ഡല്‍ഹി, ചണ്ഡീഗഡ്, ഹിമാചല്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് 30 അംഗ സംഘം പര്യടനം നടത്തിയത്. ഡല്‍ഹിയിലെ ഗാന്ധിസമാധി, കുത്തബ് മിനാറും ചെങ്കോട്ടയും ഇന്ത്യാഗേറ്റും ഇന്ദിരാഗാന്ധി സ്മാരക മ്യൂസിയവും ലോട്ടസ് ടെമ്പിളും അടക്കുള്ള ചരിത്ര സ്മാരകങ്ങളും ചണ്ഡീഗഡില്‍ റോക് ഗാര്‍ഡന്‍, റോസ് ഗാര്‍ഡന്‍ തുടങ്ങിയ സ്ഥലങ്ങളും ഹിമാചല്‍പ്രദേശില്‍ കുളു, മനാലി, ഗുലാബ, ഹിഡുമ്പ ടെമ്പിള്‍ തുടങ്ങിയവയും സംഘം സന്ദര്‍ശിച്ചു.

 ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുല്‍റഹ്മാന്‍, അസിസ്റ്റന്റ് എഡിറ്റര്‍ സി എച്ച് ആനന്ദ, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എം.ഒ വര്‍ഗീസ്, സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി എന്നിവരുടെ നേതൃത്വത്തിലാണ് ഏഴുദിന പര്യടനം പൂര്‍ത്തിയാക്കി സംഘം തിരിച്ചെത്തിയത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.