Latest News

സമഗ്ര വികസനത്തിന് വിഭാഗീയ ചിന്തകള്‍ വെടിഞ്ഞ് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം:പി.പി.ശ്യാമളാദേവി


കാസര്‍കോട് : ജില്ലയുടെ സമഗ്ര വികസനത്തിനായി വിഭാഗീയ ചിന്തകള്‍ വെടിഞ്ഞ് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി പറഞ്ഞു. സപ്തദിന സദ്ഭാവനാ സന്ദേശ യാത്രയുടെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യൂത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലയിലെ മികച്ച സന്നദ്ധസംഘടനയ്ക്കുള്ള അവാര്‍ഡ് വെള്ളച്ചാല്‍ യംഗ്‌സ്മാന്‍ ക്ലബ്ബിന് കളക്ടര്‍ സമ്മാനിച്ചു. 10,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. കണ്‍വെന്‍ഷനില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹ്മാന്‍, നെഹ്‌റു യുവകേന്ദ്ര ജില്ല കോ-ഓര്‍ഡിനേറ്റര്‍ എം.അനില്‍ കുമാര്‍, സദാശിവന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

സാമുദായിക ഐക്യം, ഭാഷാപരമായ സൗഹൃദം, മാനവികത, ദേശീയോദ്ഗ്രഥനം എന്നിവയിലൂടെ ജില്ലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് നവംബര്‍ 19 മുതല്‍ 25 വരെ മഞ്ചേശ്വരം മുതല്‍ ഉദിനൂര്‍ വരെ സദ്ഭാവനാ സന്ദേശയാത്ര നടക്കും. യാത്രയില്‍ സോങ്ങ് ആന്‍ഡ് ഡ്രാമാ ഡിവിഷന്റേയും കേരള ഫോക്ലോര്‍ അക്കാദമിയുടേയും കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാ-സംഗീത പരിപാടികളും സംഗീതജ്ഞന്‍ വെള്ളിക്കോത്ത് വിഷ്ണു ഭട്ട്, മാന്ത്രികന്‍ ബാലചന്ദ്രന്‍ കെട്ടോടി എന്നിവരൊരുക്കുന്ന സ്വരരാഗ വിസ്മയം, നാടന്‍ കലകള്‍ എന്നിവയും അരങ്ങേറും. 40 ഓളം കേന്ദ്രങ്ങളില്‍ യാത്ര സദ്ഭാവനയുടെ സന്ദേശമെത്തിക്കും. സ്വീകരണ കേന്ദ്രങ്ങളില്‍ സൗഹൃദ സദസ്സുകള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.

ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സോങ്ങ് ആന്‍ഡ് ഡ്രാമ ഡിവിഷന്‍, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, കേരള ഫോക്‌ലോര്‍ അക്കാദമി, ജനമൈത്രി പോലീസ്, ജില്ലാ സാക്ഷരതാ മിഷന്‍, യുവജന ക്ലബ്ബുകള്‍, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത്.

 


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.