Latest News

ഒളിച്ചോടിയ വിദ്യാര്‍ത്ഥിനി കോടതി വളപ്പില്‍ കാമുകനെ വരണ മാല്യം അണിയിച്ചു

കണ്ണൂര്‍: ഒളിച്ചോടിയ വിദ്യാര്‍ത്ഥിനി ബന്ധുക്കള്‍ നോക്കി നില്‍ക്കെ കോടതി വളപ്പില്‍ കാമുകനെ വരണമാല്യം അണിയിച്ചു. സിറ്റി അത്തോട് സ്വദേശിയും ചിഗ്നയ കോളേജ് ബി.ബി.എ.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ സലാഫ് നിവാസില്‍ സുസ്‌ന (18) യാണ് അയല്‍വാസി റനീസി
നൊപ്പം നാടുവിട്ടത്.

കഴിഞ്ഞ ഏഴിന് ഉച്ചയ്ക്കാണ് യുവാവിന്റെ ബൈക്കില്‍ കയറി സുസ്‌ന പോയത്. പിതാവ് മുഹമ്മദ് ആരിഫ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരവെയാണ്ചൊവ്വാഴ്ച കോടതിയില്‍ ഹാജരായത്. കോടതിയില്‍ വച്ച് കാമുകനൊപ്പം പോകണമെന്ന് പറഞ്ഞ യുവതിയെ സ്വന്തം ഇഷ്ടപ്രകാരം വിടുകയായിരുന്നു. 

ഈസമയം കാമുകന്റെ സുഹൃത്തുക്കള്‍ മാലയും കൈയിലേന്തി കോടതി വളപ്പില്‍ നില്‍ക്കുകയായിരുന്നു. പിന്നീട് കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ യുവതി ബന്ധുക്കള്‍ നോക്കിനില്‍ക്കെ കാമുകനെ മാല അണിയിക്കുകയായിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Love, Court, Marriage

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.