തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ജനങ്ങള്‍ക്ക് ഒരാശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അപാകതകള്‍ പരിഹരിക്കാതെ റിപ്പോര്‍ട്ട് നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.
റിപ്പോര്‍ട്ട് നടപ്പിലാക്കുക വഴി ആര്‍ക്കും ഭൂമി നഷ്ടപ്പെടില്ലെന്നും ഒരാളെയും കുടിയിറക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലുള്ള കാര്‍ഷിക നടപടികള്‍ തുടരാന്‍ തടസ്സമുണ്ടാവില്ല.
ഇതിനെതിരെ നടത്തുന്ന സമരത്തില്‍ പലയിടങ്ങളിലും അക്രമം അരങ്ങേറുകയാണ്. അക്രമങ്ങളില്‍ നിന്ന് ജനങ്ങള്‍ പിന്‍വാങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. പക്ഷെ പ്രതിഷേധം അക്രമത്തിലേക്ക് തിരിയരുതെന്നും ആരും നിയമം കൈയിലെടുക്കരുതെന്നും പറഞ്ഞു.
ഗാഡ്ഗില്‍ കമ്മറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് പരിസ്ഥിതി സംരംക്ഷണം മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നു. ഇത് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പശ്ചിമഘട്ടം ഉള്‍പ്പെടുന്ന ആറ് സംസ്ഥാനങ്ങളും റിപ്പോര്‍ട്ടിനെതിരെ ശബ്ദമുയര്‍ത്തിയത്. അതെത്തുടര്‍ന്ന് പഠനം നടത്തിയ കസ്തൂരിരംഗന്റെ റിപ്പോര്‍ട്ടിലും ചില പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നുണ്ട്. ആ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന നിലാപാടാണ് കേരളം കേന്ദ്രത്തെ അറിയിച്ചത്. പക്ഷെ സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാതെ കേന്ദ്ര സര്‍ക്കാര്‍ തിടുക്കത്തില്‍ ഇറക്കിയ വിജ്ഞാപനമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം - മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി
മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കേരളത്തിന്റെ വനവിസ്തൃതി കൂടുതലാണ്. ഇത് വനസംരക്ഷണത്തിന് നമ്മള്‍ കൊടുക്കുന്ന പ്രാധാന്യമാണ് വ്യക്തമാക്കുന്നത്. പക്ഷെ ഇതൊന്നും മനസിലാക്കാതെയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. പ്രശ്‌നപരിഹാരത്തിനായി കേന്ദ്രത്തെ സമീപിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ummanchandi, Kasthuri Rangan Report

No comments:
Post a Comment