Latest News

തിരുവോസ്തിയില്‍ ക്രിസ്തുവിന്റെ രൂപം അത്ഭുതമായി ; വിളക്കണ്ണൂരിലേക്ക് വിശ്വാസ പ്രവാഹം

ആലക്കോട്: പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിനിടെ തിരുവോസ്തിയില്‍ യേശുക്രിസ്തുവിന്റെ രൂപം തെളിഞ്ഞത് അത്ഭുതമായി ഇതേ തുടര്‍ന്ന് ദേവാലയത്തിലേക്ക് വിശ്വാസികളുടെ മഹാപ്രവാഹം തുടങ്ങി. വിളക്കണ്ണൂര്‍ ക്രിസ്തുരാജ ദേവാലയത്തില്‍ വെള്ളിയാഴ്ച രാവിലെ ഇടവക വികാരി ഫാ. തോമസ് പതിക്കല്‍ കുര്‍ബാന അര്‍പ്പിക്കുന്നതിനിടെയാണ് സംഭവം.

കുര്‍ബാന മധ്യേ തിരുവോസ്തി (അപ്പം) വാഴ്ത്തുന്നതിനിടെയാണ് ക്രിസ്തുവിന്റെ രൂപം ഇതില്‍ പതിഞ്ഞതായി വൈദികന് അനുഭവപ്പെട്ടത്. ഇദ്ദേഹത്തിന് ചില അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ചെയ്തു. ഇതോടെ അദ്ദേഹം പള്ളിയില്‍ കൂടിയിരുന്ന വിശ്വാസികളെ തിരുവോസ്തി കാണിച്ചു. ആളുകള്‍ക്ക് ക്രിസ്തുവിന്റെ രൂപം വ്യക്തമായി അനുഭവപ്പെടുകയും ചെയ്തു.ഇതോടെ കേട്ടവര്‍ കേട്ടവര്‍ പള്ളിയിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. നൂറുകണക്കിനാളുകളാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ പള്ളിയിലെത്തിയത്. 

ദേവാലയത്തിലെത്തിയ ജനങ്ങള്‍ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരിക്കുകയാണ്. വിശ്വാസ പ്രവാഹം വര്‍ദ്ധിച്ചതോടെ സക്രാരിയില്‍ നിന്ന് തിരുവോസ്തി പുറത്തെടുത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ്. തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് വലിയമറ്റം ഉള്‍പ്പെടെയുള്ള പ്രമുഖ വൈദികനേതൃത്വം സംഭവമറിഞ്ഞ് വിളക്കണ്ണൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ എത്തിയതിന് ശേഷം ഇതുസംന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കുമെന്ന് പള്ളിയില്‍ നിന്നറിയിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Alakkode, Yeshu Kristu, Church

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.