Latest News

വ്യാജമദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

ഇടുക്കി: വ്യാജമദ്യം കഴിച്ച് മറയൂര്‍ പട്ടം കോളനിയിലെ നെഹ്‌റു (48) മരിച്ചു. രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ മൂന്നാര്‍ ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. പട്ടം കോളനിയിലെ മനോജ് (മഞ്ജു-40), സഞ്ജു (ശശികുമാര്‍-40) എന്നിവരെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഉറുമ്പിനെതിരെ ഉപയോഗിക്കുന്ന മരുന്നിനൊപ്പം മറ്റുചില ചേരുവകളും ചേര്‍ത്ത് ഒരാഴ്ചമുമ്പ് മദ്യം ഉണ്ടാക്കി എന്നാണ് വിവരം. അന്നുതന്നെ ഇത് ഉപയോഗിച്ച ബെന്നി മറയൂര്‍ സ്വകാര്യആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ 10ന് മൂന്നുപേര്‍ ഈ മദ്യം കുടിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു.

ഉടനെതന്നെ സമീപത്തുള്ള ആസ്പത്രിയില്‍ കൊണ്ടുപോയി. ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ മൂന്നാര്‍ ജനറല്‍ ആസ്പത്രിയില്‍ രണ്ടുപേരെ എത്തിച്ചെങ്കിലും നെഹ്‌റു മരിച്ചു.

സഞ്ജുവിനെ രാത്രി ഏഴിന് മറയൂരില്‍നിന്ന് മൂന്നാറിലേക്ക് കൊണ്ടുപോയി. കൂടുതല്‍ ആളുകള്‍ മദ്യം കഴിച്ചതായി സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Idukki, Alcohol, Died, Nehru, Hospital

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.