ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറിന്റെ ജീവിതകഥ സിനിമയാക്കാന്‍ വിരാട് കൊഹ്ലിക്ക് മോഹം. ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന സച്ചിന് ഗംഭീരമായി യാത്രയയപ്പ് നല്കാന് ആലോചിക്കുന്ന പരിപാടികളില്‍ ഒന്നായിരിക്കും ഈ സിനിമ.
ഇന്ത്യയിലെ എണ്ണമറ്റ യുവാക്കള്‍ക്ക് മാര്‍ഗവും പ്രേരണയും വഴികാട്ടിയുമാണ് സച്ചിന്. തന്റെ ജീവിതമാണ് സന്ദേശം എന്ന് ഗാന്ധിജി പറഞ്ഞതു പോലെ സച്ചിനും ആ പാത പിന്തുടര്‍ന്ന വ്യക്തിത്വമാണ്. സച്ചിന്റെ ആരാധനാ ലക്ഷങ്ങള്‍ക്ക് വളരെ താല്പര്യമുള്ള വിഷയമായിരിക്കും സച്ചിന്റെ കായികജീവിതം ആസ്പദമാക്കിയുള്ള സിനിമ.
സച്ചിന്റെ കായിക ജീവിതം അഭ്രപാളിയില്‍ പകര്‍ത്താന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിക്കു വേണ്ടി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ആമിര്‍ ഖാനെ നായകനാക്കാനാണ് പദ്ധതിയെന്നറിയുന്നു. ആമിറും സച്ചിനും ഒരേ പോലെ സാമൂഹിക സേവന രംഗത്ത് സജീവമാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്.
ഭാഗ് മില്‍ഖ ഭാഗ് എന്ന സിനിമയുടെ വിജയത്തിനു ശേഷം മറ്റൊരു കായികതാരത്തിന്റെ കഥ സിനിമയാക്കുന്നത് സിനിമാപ്രേമികള്ക്കെന്ന പോലെ സ്പോര്‍ട്ട്സ് പ്രേമികള്‍ക്കും ആഹ്ലാദിക്കാന്‍ വക നല്കുന്ന വിഷയമാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sachin, Veerad, Ameer Khan, Cricket
No comments:
Post a Comment