മുണ്ടക്കയം: മദ്യലഹരിയിലായ പിതാവിനെ മകള്‍ അടിച്ചുകൊലപ്പെടുത്തി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കോട്ടയം മുണ്ടക്കയം മടക്കയില്‍ പനച്ചിക്കയില്‍ സോമനാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മകള്‍ സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ചെത്തിയിരുന്ന സോമന്‍ എന്നും വഴക്കുണ്ടാക്കുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഞായരാഴ്ച രാത്രി മദ്യപിച്ചെത്തിയ സോമന്‍ സൗമ്യയുടെ ഒന്നര വയസുകാരനായ കുഞ്ഞിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതു കണ്ട സൗമ്യ വിറകുകമ്പ് ഉപയോഗിച്ച് സോമന്റെ തലയ്ക്കടിക്കുകയായിരുന്നു. രക്തം വാര്‍ന്ന് അവശനിലയിലായ സോമനെ മുണ്ടക്കയത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment