തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. മിക്കയിടങ്ങളിലും സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളും മറ്റു വാഹനങ്ങളുമൊന്നും തന്നെ നിരത്തിലിറങ്ങിയിട്ടില്ല. ഓട്ടോറിക്ഷകളും ടാക്‌സികളും സര്‍വീസ് നടത്തുന്നില്ല. എല്ലായിടത്തും ഓഫീസുകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.
ശബരിമല തീര്‍ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാല്‍, പത്രം, ആശുപത്രി എന്നിവയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പെര്‍ദ്ദണ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന സമൂഹവിവാഹവും ഉത്സവവും കണക്കിലെടുത്ത് കാസര്‍കേട് താലൂക്കില്‍ വാഹനഗതാഗതം തടയില്ലെന്ന് ഇടതുമുന്നണി അറിയിച്ചിട്ടുണ്ട്. സ്‌കൂള്‍ സബ്ജില്ലാ കലോത്സവം നടക്കുന്ന പ്രദേശങ്ങളില്‍ ഓടുന്ന വാഹനങ്ങളെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ തിങ്കളാഴ്ച നടക്കേണ്ട സബ്ജില്ലാ കലോത്സവം മാറ്റിയിട്ടുണ്ട്.
അതേസമയം ഹര്‍ത്താലിനെ തുടര്‍ന്ന് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇടുക്കി, കോഴിക്കോട്, വയനായ് ജില്ലകള്‍ ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ സായുധ പോലീസ് അടക്കമുള്ളവരെ വിന്യസിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നല്കിയിട്ടുണ്ട്. കൊച്ചിയിലെ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ ആദ്യമണിക്കൂറില്‍ ഹര്‍ത്താല്‍ പൊതുവേ സമാധാനപരമാണ്. കൊച്ചിയില്‍ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. തേക്കടിയില്‍ വിനോദസഞ്ചാരികളുമായി എത്തിയ വാഹനം സമരാനുകൂലികള്‍ തടഞ്ഞുവച്ചിരിക്കുകയാണ്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഹൈറേഞ്ച് സംരക്ഷണസമിതി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ റോഡ് ഉപരോധിച്ചുള്ള തെരുവുവാസസമരം ഇടുക്കിയില്‍ തുടരുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

Photo: Kumar Kasaragod

No comments:
Post a Comment