Latest News

സമദാനി എം.എല്‍.എയെ ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു

കോട്ടയ്ക്കല്‍: അബ്ദുസ്സമദ് സമദാനി എം.എല്‍.എയ്ക്ക് കുത്തേറ്റ സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.

കോട്ടയ്ക്കല്‍ കുറ്റിപ്പുറത്ത് പുളിക്കല്‍ അഹമ്മദ്കുട്ടി എന്ന കുഞ്ഞാവ(56)യെയാണ് തിരൂര്‍ ഡിവൈ.എസ്.പി. കെ.എം.സെയ്താലി തിങ്കളാഴ്ച അറസ്റ്റു ചെയ്തത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നതിനാല്‍ കുഞ്ഞാവയെ അവിടെ വെച്ചാണ് അറസ്റ്റ് ചെയ്തതായി രേഖപ്പെടുത്തിയത്. പോലീസിന്റെ അഭ്യര്‍ഥനയനുസരിച്ച് മെഡിക്കല്‍ കോളേജിലെത്തിയ മലപ്പുറം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ മുമ്പാകെ പ്രതിയെ ഹാജരാക്കുകയും കുഞ്ഞാവയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
ആസ്​പത്രിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതി പോലീസ് നിരീക്ഷണത്തിലായിരിക്കും.

അതിക്രമിച്ച് വീട്ടില്‍ കയറി, കത്തികൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസ്സെടുത്തിട്ടുള്ളത്.

കോട്ടയ്ക്കല്‍ കുറ്റിപ്പുറത്തുള്ള ആലിന്‍ചുവട് പള്ളിക്കമ്മിറ്റിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമത്തിനിടെയാണ് സമദാനിയുടെ മൂക്കിന് കുത്തേറ്റത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.