തലശേരി: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് നെട്ടൂര്‍ എന്‍ടിടിഎഫിലെ ഇരുനൂറോളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഇരുനൂറോളം വിദ്യാര്‍ഥികളെയാണ് തലശേരി ജോസ്ഗിരി ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് കഴിച്ച ചിക്കന്‍ ബിരിയാണിയില്‍ നിന്നാണു ഭക്ഷ്യവിഷബാധയേറ്റതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
എന്‍ടിടിഎഫിലെ മെസില്‍ നിന്ന് ഉണ്ടാക്കിയ ബിരിയാണി ചൊവ്വാഴ്ച ഉച്ചയ്ക്ക് തലശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന കുട്ടികളുടെ കായികമേളയ്ക്കിടയില്‍ വിതരണം ചെയ്യുകയും കുട്ടികള്‍ കഴിക്കുകയുമായിരുന്നു. കഴിക്കുമ്പോള്‍ തന്നെ ഭക്ഷണത്തിനു പുളിപ്പ് അനുഭവപ്പെട്ടിരുന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. ഛര്‍ദിയും തലക്കറക്കവും വയറിളക്കം എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടികളെ ബുധനാഴ്ച പുലര്‍ച്ചെയോടെ ആശുപത്രിയിലെത്തിച്ചത്. നഗരസഭയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment