കൊല്ലം സിറ്റി വനിതാസെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിസിലി കുമാരിയോട് എറണാകുളം കലൂര്‍ വില്ലേജില്‍ എ.സി.ഇ നിംബസ് അപ്പാര്‍ട്ട്‌മെന്റ്‌സ് എഫ് 5ല്‍ താമസം ശ്രീവല്‍സന്‍ മേനോന്‍ ഭാര്യ 39 വയസുള്ള ശ്വേതാ മേനോന്‍ പറയുന്ന മൊഴി ഞാന്‍ സിനിമാരംഗത്ത് ജോലി ചെയ്തുവരികയാണ്. നവംബര്‍ ഒന്നിന് കൊല്ലത്ത് നടന്ന പ്രസിഡന്റ്‌സ് ട്രോഫിവള്ളംകളിയില്‍ കൊല്ലം ജില്ലാ കളക്ടറുടെ ക്ഷണപ്രകാരം ഞാന്‍ പങ്കെടുത്തിരുന്നു.
അന്നേദിവസം ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ഞാന്‍ ഒന്നേകാല്‍ മണിയോടുകൂടി കൊല്ലത്തെ റാവിസ് ഹോട്ടലില്‍ എത്തിയിരുന്നു. എന്നോടൊപ്പം എന്റെ സഹോദരന്‍ രഞ്ജിത്ത് രവീന്ദ്രന്‍, ഹെയര്‍ ഡ്രസര്‍ ശശാങ്കന്‍ എന്നിവരും ഉണ്ടായിരുന്നു. ഞങ്ങള്‍ ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യുന്ന സമയത്ത് നാനാ സിനിമാവാരികയുടെ എഡിറ്റര്‍ സുരേഷും കൊല്ലം ആര്‍.ഡി.ഒ ജയപ്രകാശ് എന്നിവരും എത്തിയിരുന്നു. അവര്‍ പ്രോഗ്രാമിനെ കുറിച്ച് ഒരു വിവരണവും നല്‍കി. ഞങ്ങള്‍ ഹോട്ടല്‍ ലോബിയിലിരുന്നു.
മൂന്നുമണിയോടുകൂടി ഞങ്ങളുടെ ടയോട്ട ഫോര്‍ച്യൂണര്‍ കാറില്‍ വള്ളംകളി നടക്കുന്ന സ്ഥലത്തേക്ക് പോയി. അവിടേക്ക് ആര്‍.ഡി.ഒ ജയപ്രകാശ് സാറിന്റെ കാറാണ് വഴികാട്ടിയത്. ഞങ്ങളുടെ കാറിന്റെ തൊട്ടുപിറകെ പ്രോഗ്രാം ചീഫ് ഗസ്റ്റ് കലാഭവന്‍ മണിയുമുണ്ടായിരുന്നു. 3.15 മണിയോടുകൂടി ഞങ്ങള്‍ പരിപാടിസ്ഥലത്തെത്തി. പരിപാടി നടക്കുന്ന മുഖ്യ പവലിയനില്‍ നിന്ന് 30 മീറ്റര്‍ മുന്നിലായിരുന്നു എന്റെ വാഹനം. അപ്പോള്‍ എന്നെ സ്വീകരിക്കാന്‍ എം.പി. പീതാംബര കുറുപ്പും ഗോള്‍ഡന്‍ കളര്‍ കുര്‍ത്ത ധരിച്ച് കഴുത്തില്‍ ഷാള്‍ ധരിച്ച ഒരാളും കണ്ടാലറിയാവുന്ന പത്തോളം സംഘാടകരും ഉണ്ടായിരുന്നു. ഞാന്‍ കാറില്‍ നിന്നിറങ്ങി മുന്നോട്ടു നടന്നപ്പോള്‍ തന്നെ എം.പിയായ പീതാംബര കുറുപ്പ് സാര്‍ എന്റെ അരയ്ക്ക് കൈകൊണ്ടു പിടിച്ച് എന്നെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
രണ്ടുമൂന്നടി മുന്നോട്ട് നടന്നപ്പോള്‍ പീതാംബര കുറുപ്പ് സാര്‍ എന്റെ കൈയില്‍ പിടിച്ച് മുന്നോട്ട് വരാനായി പറഞ്ഞു. പരിപാടി സ്ഥലത്തെത്തിയപ്പോഴും എന്റെ കൈയില്‍ പിടിച്ചുകൊണ്ടിരുന്നു. പരിപാടി സ്ഥലത്ത് എന്റെ പേര് വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു എന്റെ കൈയില്‍ നിന്നു വിട്ടാലെ വരാന്‍ പറ്റുകയുള്ളുവെന്ന്. അതിനുശേഷം ഞാന്‍ മൈക്കിന് മുന്നിലെത്തി സംസാരിച്ചുതുടങ്ങിയപ്പോള്‍ എന്റെ ദേഹത്ത് അസഹ്യത ഉളവാക്കുന്നവിധം രണ്ടുപ്രാവശ്യം സ്പര്‍ശിക്കുകയും തോളുകൊണ്ട് ഉരസുകയും ചെയ്തു. പരിപാടിക്കിടയില്‍ എന്റെ ശരീരത്തില്‍ പല പ്രാവശ്യം വന്ന് ചേര്‍ന്നുനില്‍ക്കുകയും ചെയ്തു.
ഒരു വലിയ പരിപാടിക്ക് ഇടയ്ക്ക് പ്രതികരിച്ച് പ്രശ്‌നം ഉണ്ടാക്കേണ്ട എന്നു കരുതിയാണ് ഞാന്‍ അപ്പോള്‍ പ്രതികരിക്കാതിരുന്നത്. പരിപാടിക്കിടയില്‍ എം.പി പീതാംബരക്കുറുപ്പ് എന്റെ ശരീരത്തില്‍ എന്റെ അനുവാദമില്ലാതെ സ്പര്‍ശിക്കുകയും പിടിച്ചതില്‍ എനിക്ക് മാനഹാനിയും മനോവിഷമവും ഉണ്ടായി. വള്ളം കളി മുഴുവന്‍ കഴിഞ്ഞ് പോകാനായി വന്ന ഞാന്‍ ഇത്തരത്തിലുള്ള മോശമായ അനുഭവം ഉണ്ടായതുകൊണ്ടാണ് വള്ളംകളി പൂര്‍ത്തിയാകാതെ പോയത്.
വേദിയില്‍ നിന്ന് പോകാനായി ഇറങ്ങിയപ്പോള്‍ എന്റെ പിന്നില്‍നിന്ന് ഗോള്‍ഡന്‍ കുര്‍ത്ത ധരിച്ച ഷാള്‍ കഴുത്തിലിട്ട് കണ്ണടവച്ചയാള്‍ എന്റെ പിന്‍ഭാഗത്ത് കൈവച്ചു. അതിലും എനിക്ക് മാനഹാനിയും മനോവിഷമവും ഉണ്ടായിട്ടുണ്ട്. ഈ പരിപാടിയില്‍ പങ്കെടുത്തതിന് എനിക്ക് യാതൊരു തരത്തിലുള്ള പ്രതിഫലവും കിട്ടിയിട്ടില്ല. മൊഴി വായിച്ചുകേള്‍പ്പിച്ചു. ഞാന്‍ പറഞ്ഞത് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Swetha Menon, Peethambara Kurup

No comments:
Post a Comment