Latest News

പാല്‍പ്പുഞ്ചിരിയുമായി ഷെഫീക്ക് തിരിച്ചെത്തി

കട്ടപ്പന: പാല്‍പ്പുഞ്ചിരിയുമായി ഷെഫീക്ക് സെന്റ് ജോണ്‍സ് ആസ്പത്രി മുറ്റത്തെത്തിയപ്പോള്‍ കണ്ടുനിന്നവരുടെ മനം നിറഞ്ഞു. മരണത്തിന്റെ വക്കില്‍നിന്നൊരു രണ്ടാംവരവ്.നന്മനിറഞ്ഞ ലോകത്തിന്റെ ഗന്ധമറിഞ്ഞ ആ കുഞ്ഞുമനസ്സിലും മുഖത്തും നിഷ്‌കളങ്കമായ സ്‌നേഹം നിറഞ്ഞു. എല്ലാവരെയും നോക്കി നിറഞ്ഞ ചിരി സമ്മാനിച്ചു.

കലപില സംസാരിക്കാന്‍ ആ കുഞ്ഞുമനസ് വെമ്പല്‍കൊണ്ടെങ്കിലും സ്പഷ്ടമായ വാക്കുകളൊന്നും പുറത്തുവന്നില്ല. അപ്പോഴേക്കും ഡോ. നിഷാന്ത് പോള്‍ എത്തി; ഷെഫീക്കിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന സ്‌നേഹദൂതന്‍. ആഗസ്ത് 10ന് സെന്റ് ജോണ്‍സ് ആസ്പത്രിയില്‍നിന്ന് പോകുമ്പോള്‍ ഷെഫീക്കിന് നല്‍കാന്‍ ഈ ലോകത്തിന് പ്രാര്‍ഥനകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഷെഫീക്കിന് കളിച്ചുചിരിക്കാം. അമ്മയെപ്പോലെ നോക്കുന്ന രാഗിണിയുടെ താരാട്ടുപാട്ടില്‍ ശാന്തമായി ഉറങ്ങാം.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kattappana, Shefeeq

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.