Latest News

ഡല്‍ഹിയെ നാണക്കേടിലാഴ്ത്തി വീണ്ടും പിഞ്ചുബാലിക മാനഭംഗത്തിനിരയായി

ന്യൂഡല്‍ഹി: തലസ്ഥാനനഗരിയെ നാണക്കേടിലാഴ്ത്തി വീണ്ടും പിഞ്ചുബാലികയ്ക്കു ക്രൂരപീഡനം. അഫ്ഗാന്‍ സ്വദേശിയായ രണ്ടരവയസുകാരിയാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ വച്ച് മാനഭംഗത്തിനിരയായത്. തെക്കന്‍ ഡല്‍ഹിയിലെ അംബേദ്കര്‍ നഗര്‍ മേഖലയിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ കുട്ടിയെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം കുട്ടിക്കു പീഡനമേറ്റതാണോ അതോ വീണു പരിക്കേറ്റതാണോ എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ പറയാനാകൂ എന്ന് പോലീസ് അറിയിച്ചു. കുട്ടിയുടെ മാതാവ് അഫ്ഗാന്‍ സ്വദേശിയാണ്. അംബേദ്കര്‍ നഗറിലെ വാടകവീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. കുട്ടിയെ ഉറക്കിക്കിടത്തിയിട്ട് താന്‍ വീടിനു വെളിയിലേക്കു പോയെന്നും തിരിച്ചെത്തിയപ്പോള്‍ ചോരയില്‍ കുളിച്ച് കരയുന്ന കുട്ടിയെയാണ് കണ്ടതെന്നും മാതാവ് പോലീസിനു മൊഴി നല്കി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Child Rape, Delhi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.