വെളളിയാഴ്ച രാവിലെ ഒമ്പതോടെ കോട്ടക്കല്‍ ചെനക്കലിലെ എം.എല്‍.എയുടെ വീട്ടിലാണ് സംഭവം. വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുന്ന കോട്ടക്കല്‍ കുറ്റിപ്പുറം ആലിന്‍ചുവട് ജുമുഅത്ത് പള്ളിക്കമ്മിറ്റി ഭരണ പ്രശ്‌നപരിഹാരത്തിനു ചിലര്‍ തന്നെ സമീപിച്ചെന്നും കക്ഷികളിലൊരാളായ പുളിക്കല്‍ അഹ്മദ് കുട്ടി എന്ന കുഞ്ഞാവ (60) സംഭാഷണത്തിനിടെ വാതില്‍ കുറ്റിയിട്ട് വയറിനു നേരെ കത്തി വീശുകയായിരുന്നുവെന്നും സമദാനി പറഞ്ഞു. കുനിഞ്ഞതിനാല്‍ മൂക്കിനാണ് കുത്തേറ്റത്. ബഹളം കേട്ട് ഓടിയെത്തിയവര്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് ചോരയൊലിച്ചുകിടന്ന തന്നെ ആശുപത്രിയിലെത്തിച്ചതെന്ന് എം.എല്‍.എ. പോലിസിന് മൊഴി നല്‍കി.
സ്ഥലം എം.എല്‍.എ. എന്ന നിലയില്‍ നാട്ടുകാരുടെ അഭ്യര്‍ഥന മാനിച്ചാണു ചര്‍ച്ച നടത്തിയത്. അഹ്മദ് കുട്ടി ഉള്‍പ്പെടെ അഞ്ചുപേരാണ് സമദാനിയെ കാണാനെത്തിയത്. ഇരുവിഭാഗത്തെയും വിളിച്ചു പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നു തീരുമാനിച്ചശേഷം ചര്‍ച്ചയ്‌ക്കെത്തിയവര്‍ തിരിച്ചുപോവുകയായിരുന്നു. ഇതിനിടെ അഹ്മദ് കുട്ടി തനിക്കു സമദാനിയെ കാണണമെന്നു പറഞ്ഞ് വീണ്ടും വീട്ടിലേക്കു കയറിയെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. മുറിക്കകത്തുനിന്നു ബഹളം കേട്ട് ഓടിച്ചെന്നപ്പോള്‍ മൂക്കില്‍നിന്നു രക്തം വരുന്ന സമദാനിയെയും വസ്ത്രത്തില്‍ രക്തം പുരണ്ട അഹ്മദ് കുട്ടിയെയും കണ്ടുവെന്നും ഇവര്‍ പറഞ്ഞു. സമദാനിയെ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്കുവെട്ടി അല്‍മാസ് ആശുപത്രിയില്‍ ചികില്‍സ തേടിയ അഹ്മദ് കുട്ടി പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി.
എം.എല്‍.എയാണു തന്നെ ആക്രമിച്ചതെന്നാണ് തലയ്ക്കു മുറിവേറ്റ അഹ്മദ് കുട്ടിയുടെ പ്രതികരണം. ഒരു സെന്റിമീറ്റര്‍ നീളത്തില്‍ കത്തികൊണ്ട് മുറിവേറ്റ സമദാനിയുടെ മൂക്കിന് രണ്ടു തുന്നലിട്ടിട്ടുണ്ട്. എം.എല്‍.എയുടെ ആരോഗ്യം തൃപ്തികരമാണെന്നും രണ്ടുദിവസത്തിനകം ആശുപത്രി വിടാമെന്നും മിംസ് സി.ഇ.ഒ. പി മോഹനകൃഷ്ണന്‍ പറഞ്ഞു. പ്രതി ഇപ്പോള്‍ കസ്റ്റഡിയിലാണെന്നും ഉടന്‍ അറസ്റ്റുണ്ടാവുമെന്നും ജില്ലാ പോലിസ് മേധാവി എച്ച് മഞ്ജുനാഥ് അറിയിച്ചു.
വര്‍ഷങ്ങളായി തുടരുന്നതാണ് ആലിന്‍ചുവട് ജുമുഅത്ത് പള്ളിക്കമ്മിറ്റിയെച്ചൊല്ലിയുള്ള തര്‍ക്കം. അഹ്മദ് കുട്ടിയുടെ സഹോദരങ്ങളായ അബൂബക്കറും അബ്ദുവും 2008 ആഗസ്ത് 29ന് തര്‍ക്കത്തെ തുടര്‍ന്ന് പള്ളിക്കുള്ളില്‍ കുത്തേറ്റുമരിച്ചിരുന്നു. പള്ളി പ്രസിഡന്റ്സ്ഥാനത്ത് പുളിക്കല്‍ കുടുംബാംഗങ്ങള്‍ വര്‍ഷങ്ങളായി തുടരുന്നതാണ് തര്‍ക്കമുണ്ടാവാന്‍ കാരണം. ഇത് അമരിയില്‍ കുടുംബം ചോദ്യംചെയ്തതോടെയാണ് അഞ്ചുവര്‍ഷം മുമ്പ് സംഘര്‍ഷമുണ്ടായത്.
പുളിക്കല്‍ കുടുംബം നേതൃസ്ഥാനം വിട്ടുകൊടുക്കാത്തതിനാല്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
പുളിക്കല്‍ കുടുംബം നേതൃസ്ഥാനം വിട്ടുകൊടുക്കാത്തതിനാല്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, League MLA, Samad, Hospital


No comments:
Post a Comment